പുതിയ തലമുറ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പിസ്സ. ഇന്ന് കുട്ടികൾ മാത്രമല്ല ചെറുപ്പക്കാർക്കിടയിലും ഈ ഭക്ഷണം വളരെയധികം പ്രീതി നേടി കഴിഞ്ഞിരിക്കുന്നു. ടെസ്റ്റിന്റെ കാര്യത്തിൽ ഒട്ടും തന്നെ കുറവല്ലാത്ത ഈ ഭക്ഷണം കടയിൽ നിന്നും വാങ്ങിച്ചു കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇനി അതിൻറെ ആവശ്യമില്ല വീട്ടിൽ തന്നെ നിങ്ങൾക്ക് ഇത് തയ്യാറാക്കി എടുക്കാൻ കഴിയും.
വളരെ ഈസിയായി പിസ്സ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഇതിനായി 8 ബ്രഡ്ഡുകൾ എടുക്കുക, അവയെല്ലാം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് മുട്ടകൾ പൊട്ടിച്ചൊഴിക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കുറച്ചു കുരുമുളകു പൊടിയും കൂടി ചേർക്കുക. അതിലേക്ക് അര ഗ്ലാസ് പാലും കുറച്ചു ഉപ്പും കൂടി ചേർത്തു കൊടുക്കണം.
ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ബ്രെഡിന് മുകളിലായി ഒഴിച്ചു കൊടുക്കുക. ബാറ്ററും ബ്രഡും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ചു ബട്ടർ തേച്ചുപിടിപ്പിക്കണം ചൂടായി വരുമ്പോൾ നമ്മൾ തയ്യാറാക്കി വെച്ച ബ്രഡ്ഡും ബാറ്ററും മിക്സ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. കുറച്ച് സമയം വേവിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.
പാനിൽ കുറച്ചുകൂടി ബട്ടർ തേച്ചതിനു ശേഷം ബ്രെഡിന്റെ റോസ്റ്റ് അതിലേക്ക് ഇട്ടു കൊടുക്കുക. അതിന്റെ മുകളിലായി ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ നന്നായി പുരട്ടി കൊടുക്കുക. പിന്നീട് അതിൻറെ മുകളിലേക്ക് സവാള, തക്കാളി, ക്യാപ്സിക്കം, ചീസ്, വറ്റൽ മുളക് എന്നിവ ചേർത്തതിനു ശേഷം അടച്ചുവെക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.