വീട്ടിൽ നമ്മൾ വെറുതെ കളയുന്ന ഇതുണ്ടെങ്കിൽ പച്ചമുളക് കുല കുലയായി ഉണ്ടാകും…

ഇന്ന് ഒട്ടുമിക്ക വീടുകളിലും ചെറുതാണെങ്കിലും ഒരു അടുക്കളത്തോട്ടം ഉണ്ടാകും. നമ്മുടെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അങ്ങനെ ചെയ്യുന്നതിലൂടെ വിഷമില്ലാത്ത പച്ചക്കറി നമുക്ക് കഴിക്കുവാൻ കഴിയും. അടുക്കള തോട്ടത്തിലെ പ്രധാന പച്ചക്കറിയാണ് പച്ചമുളക്. എവിടെ വിതറിയാലും വേഗത്തിൽ മുളക്കുന്നത് കൊണ്ട് തന്നെ പച്ചമുളക് ഒട്ടുമിക്ക വീടുകളിലും ഉണ്ടാകും.

എന്നാൽ ചെടി ഒന്ന് വളർന്നു കഴിയുമ്പോൾ അതിൽ കീടബാധ ഉണ്ടാവുകയും മുളക് ഉണ്ടാവാതെ ആവുകയും ചെയ്യുന്നു. ഇത് പലരുടെയും പരാതി കൂടിയാണ്. എന്നാൽ പച്ചമുളക് നന്നായി ഉണ്ടാകുന്നതിന് ഇവിടെ പറയുന്ന ചില കാര്യങ്ങൾ ചെയ്തു നോക്കിയാൽ മതി. പച്ചമുളക് വിത്ത് ഇല്ലെങ്കിലും കടയിൽ നിന്നും വാങ്ങിക്കുന്ന വറ്റൽ മുളക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്.

ഇതിന് ആവശ്യമായ വളങ്ങൾ കടയിൽ നിന്നും വാങ്ങിക്കണം എന്നില്ല. നമുക്ക് വീട്ടിൽ തന്നെ അത് തയ്യാറാക്കാവുന്നതാണ്. വീട്ടിലെ നമ്മുടെ വേസ്റ്റുകൾ എല്ലാം ചേർത്ത് ഒരു കമ്പോസ്റ്റ് തയ്യാറാക്കി എടുക്കാം. ടൈറ്റായി അടയ്ക്കാൻ പറ്റുന്ന ഒരു പ്ലാസ്റ്റിക് പാത്രമാണ് ഇതിനായി വേണ്ടത്. ദിവസേന നമ്മുടെ അടുക്കളയിൽ ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോട്, തേയില വേസ്റ്റ്, പഴത്തൊലി എന്നിവയെല്ലാം മതിയാകും.

അതിലേക്ക് കാർഡ്ബോർഡ് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് ഇടുന്നതും വളരെ നല്ലതാണ്. ഇതുകൂടാതെ കരിയിലയുണ്ടെങ്കിൽ അതും കമ്പോസ്റ്റിനായി ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല ടൈറ്റ് ആയ പാത്രത്തിൻറെ അടിവശത്ത് ചെറിയ ഹോൾസ് ഇട്ടുകൊടുക്കുക. അതിൽ നിന്നും ഊർന്നു വരുന്ന വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.