കിടിലൻ തീമിൽ മകളുടെ പിറന്നാൾ ആഘോഷം നടത്തി അസിൻ.!! ആശംസകളുമായി ആരാധകർ.

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഇടം പിടിച്ച നടിയാണ് അസിൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു അസിൻ. പിന്നീട് മലയാളികൾക്കിടയിൽ നിന്നും അപ്രത്യക്ഷമാവുകയും തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അന്യ ഭാഷ സിനിമ മേഖലകളിൽ സജീവമാവുകയും ചെയ്തു. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെ ആണ് അസിൻ മലയാളികളുടെ ശ്രദ്ധ കൂടുതൽ ആകർഷിച്ചത്.

പിന്നീട് അങ്ങോട്ട് സിനിമയിൽ ശോഭിക്കുകയും സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു എന്ന് പറയാം. തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് അസിൻ സ്വന്തമാക്കിയത്. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും പിന്മാറിയെങ്കിലും താരത്തിന്റെ ഏതൊരു വാർത്തയും വിശേഷം വളരെ വേഗത്തിൽ തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്.

വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചുള്ളൂ എങ്കിലും അവ എല്ലാം ഇന്നും മലയാളികൾ ഒത്തിരി സ്നേഹത്തോടെയാണ് ഓർക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അസിൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അസിന്റെ മകളായ മകളായ എറിന്റെ പിറന്നാൾ ആഘോഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ അധികം സജീവമല്ലെങ്കിലും മകളുടെ പിറന്നാൾ ആഘോഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

അത്തരത്തിൽ മകൾക്ക് 5 വയസ്സ് തികയുന്നതിന്റെ സന്തോഷ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ്. അറിന് അഞ്ചാം ജന്മദിനാശംസകൾ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു. ധാരാളം പേരാണ് മകൾക്ക് പിറന്നാൾ ആശംസകൾ നൽകി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Asin Thottumkal (@simply.asin)

Leave a Reply

Your email address will not be published. Required fields are marked *