കമലയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് അശ്വതിയും കുടുംബവും.!!! | Kamala’s First Birthday.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരികയാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പർ നൈറ്റ് എന്ന റിയാലിറ്റി ഷോയിലൂടെയും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് അശ്വതി. പിന്നീട് ഏതാനും ചില സിനിമകളിലും താരത്തിന് വേഷമിടാൻ സാധിച്ചു. ഇന്നിതാ താരത്തിന്റെ രണ്ടാമത്തെ മകളുടെ ഒന്നാം പിറന്നാൾ ആണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ മകളായ കമലയാണ് സമൂഹ മാധ്യമങ്ങളിൽ മിന്നും താരമായികൊണ്ടിരിക്കുന്നത്.

ഇരുവരുടെയും ആദ്യ മകൾ പത്മയാണ്. കമല ടേൺഡ് വൺ എന്ന അടിക്കുറിപ്പോടെ ആണ് അശ്വതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ചക്കപ്പഴം എന്ന് ടെലിവിഷൻ പരമ്പരയിലൂടെ നിരവധി ആരാധകരാണ് താരത്തെ ഇഷ്ടപ്പെടുന്നത്. തന്റെ രണ്ടാമത്തെ മകൾ കമല ജനിക്കാറായതുകൊണ്ട് ചക്കപ്പഴം എന്ന പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു താരം.

പിന്നീട് പല അസൗകര്യങ്ങളും മൂലം ഓരോരുത്തരും പിന്മാറുകയും, തുടർന്ന് ചക്കപ്പഴം നിർത്തിവെക്കുകയും ചെയ്തു. ചക്കപ്പഴത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ചക്കപ്പഴത്തിൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ആശ ഉത്തമൻ എന്ന കഥാപാത്രമായി അശ്വതി വീണ്ടും മുമ്പിൽ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചക്കപ്പഴം പരമ്പരയിലൂടെ താരത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് സ്വന്തമാക്കാനും സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ തരാം തന്റെ എല്ലാ വിശേഷങ്ങളും യു ട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. തങ്ങളുടെ പ്രിയ നടിയായ അശ്വതിയുടെ കുടുംബത്തിന്റെയും ചിത്രങ്ങളും വിഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഒപ്പം ലൈക്കും കമ്മന്റും നൽകുകയും ചെയ്തു. നിരവധി പേരാണ് അശ്വതിയുടെ മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Leave a Reply

Your email address will not be published. Required fields are marked *