കീർത്തനയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ആശ ശരത്.!! പിറന്നാൾ ആശംസകൾ നൽകി ആരാധകർ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് ആശ ശരത്. നിരവധി റിയാലിറ്റി ഷോകളിൽ വളരെ മനോഹരമായ നൃത്തം ചെയ്ത് മലയാളികൾക്ക് മുമ്പിൽ എത്തിയതായിരുന്നു ഈ നടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ആശാ ശരത് ഏവർക്കും സുപരിചിതയാകുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫൈസർ ജയന്തി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. ഈ പരമ്പരയിലൂടെ മലയാളികൾ ഇരു കൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

തന്റെ കഠിന പ്രയത്നത്തിലൂടെയും പരിശ്രമങ്ങളിലൂടെയും സിനിമകളിലേക്കും താരം ചുവടുവെക്കുകയായിരുന്നു. ഫ്രൈഡേ, കർമ്മയോദ്ധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങി നിരവധി സിനിമകളിലാണ് താരം വേഷം ഇട്ടത്. എന്നാൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിൽ അവിസ്മരണിയമായ പ്രകടനം കാഴ്ച്ച വെക്കുകയും മലയാളികളുടെ ഇഷ്ട നടിയായി മാറാനും താരത്തിന് സാധിച്ചു. നല്ലൊരു അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ് ആശ ശരത്.

നിരവധി സ്റ്റേജ് ഷോകളിൽ തന്റെ നൃത്തച്ചുവടുകൾ കൊണ്ട് അനേകം ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആശ തന്റെ ജീവിതത്തിലെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ താരത്തിന്റെ രണ്ടാമത്തെ മകളായ കീർത്തനയുടെ പിറന്നാൾ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത്. ഇന്നലെ നീ എന്റെ കൈകളിൽ സുരക്ഷിതയണെന്നും ഇന്ന് നിന്റെ കൈകളിൽ ഞാൻ സുരക്ഷിതയണെന്നും തോന്നുന്നു.

ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അമ്മുഡൂ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ അധികം സജീവമല്ലാത്ത കീർത്തനയുടെ ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടുകൂടി സെക്കൻഡുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് താരത്തിന്റെ മകൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. കൂടാതെ ഇനിയും ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *