ഓണക്കോടി നൽകി ആര്യ ബഡായി .!! നീല സാരിയിൽ സുന്ദരിയായി ആരാധകരുടെ മനം കവർന്നു ഭാവനയും. | Actress Bhavna Looks Gorgeous In Blue Sarees.

Actress Bhavna Looks Gorgeous In Blue Sarees : ഇക്കാലത്ത് മലയാള സിനിമ മേഖലയിൽ നിരവധി പേരാണ് താരങ്ങളായുള്ളത്. എന്നാൽ വളരെ ചുരുക്കം പേർക്ക് മാത്രമേ അഭിനയത്തിലൂടെ മലയാളികളുടെ മനം കീഴാക്കൻ സാധിച്ചിട്ടുള്ളു. അത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സിനിമയിൽ അഭിനയിച് പരിമളം എന്ന കഥാപാത്രത്തിലൂടെ ആരാധകർക്ക് മുമ്പിൽ ആദ്യമായി എത്തിയപ്പോൾ തന്നെ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു.

പിന്നിട് സ്വപ്നക്കൂട്, ക്രോണിക് ബാച്ചിലർ, C. I. D മൂസ തുടങ്ങി അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചു നിരവധി ആരാധകരെ ആണ് തന്റെ അഭിനയത്തിലൂടെ ഭാവന നേടിയെടുത്തത്. കന്നട സിനിമ നിർമാതാവായ നവീനയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

2018 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ആരാധകർ ഏറെ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു താരത്തിന്റെത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. നടിയും അവതാരികയും ആയ ആര്യ ബഡായി നൽകിയ സാരി അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടുകൂടി സെക്കന്റുകൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. ആര്യ സമ്മാനമായി നൽകിയ നിലനിറത്തിലുള്ള സാരി അണിഞ്ഞ് വളരെ സിമ്പിൾ ലുക്കിൽ അതി സുന്ദരിയായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമെന്റും നൽകി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *