ശരീരത്തിലെ ഒന്നോ കൂടുതലോ സന്ധികളിൽ ഉണ്ടാകുന്ന വീക്കം ആണ് സന്ധിവാതം. സന്ധികൾക്ക് വിട്ടുമാറാത്ത വേദനയും നീർക്കെട്ടും ഉണ്ടാകുന്നു. സന്ധികളെ മാത്രമല്ല ഇത് ബാധിക്കുന്നത് ഹൃദയം ശ്വാസകോശം വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെയും തകരാറിലാക്കുന്നു. ആരോഗ്യകരമല്ലാത്ത ജീവിതശൈലിയുടെ ഒരു അടയാളം കൂടിയാണ് ഈ രോഗം കൃത്യമായ വ്യായാമം ഇല്ലായ്മ .
ശരീരത്തിന് അമിതവണ്ണവും കൊഴുപ്പും കൂടുന്നതിന് കാരണമാകുന്നു. പൊണ്ണത്തടി ഉള്ളവരിൽ ഈ രോഗം പെട്ടെന്ന് ബാധിക്കുന്നു. തടി കുറയാതെ സന്ധിവേദനകൾക്ക് പരിഹാരം ലഭിക്കുകയില്ല. കമ്പ്യൂട്ടറിനു മുന്നിൽ കുറേനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് നടുവേദന വേദന മറ്റ് പേശി വേദനകൾ എന്നിവ ഉണ്ടാവാറുണ്ട് ഇവ പിന്നീട് നാഡി ഞരമ്പുകളുടെ ഞെരുക്കത്തിനും കാരണമാകാം.
എണ്ണ അടങ്ങിയ ഭക്ഷണസാധനങ്ങൾ, ജങ്ക് ഫുഡ്സ്, സോഫ്റ്റ് ഡ്രിങ്, മധുര പലഹാരങ്ങൾ, എന്നിവയുടെ കൂടുതൽ ഉപയോഗം പൊണ്ണത്തടി വർദ്ധിപ്പിക്കുകയും പല ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. പ്രമേഹവും ഹൈപ്പർ ടെൻഷനും പോലെ ഒരു ജീവിതശൈലി രോഗമായി മാറിയിരിക്കുകയാണ് സന്ധിവാതം. രക്ത പരിശോധനയിലൂടെയും എക്സ്-റേയും രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായകമാകുന്നു. മരുന്നിന്റെ സഹായം കൂടാതെ ചില ആയുർവേദ പ്രതിവിധികൾ ഉപയോഗിച്ച് രോഗം.
ചികിത്സിക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാവുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ച് ഒറ്റമൂലികൾ ഉണ്ടാക്കി ഈ രോഗം ഇല്ലാതാക്കാം. രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും നല്ലത് അതിനായി ആരോഗ്യകരമായ ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക. ജോലിയോ വ്യായാമമോ ഇല്ലാത്ത സുഖിച്ചുള്ള ജീവിതം ഇങ്ങനെയുള്ള രോഗങ്ങൾക്ക് വഴിതെളിക്കും. ഈ രോഗത്തിനുള്ള ഒരു അത്യുഗ്രൻ പ്രതിവിധി പറഞ്ഞു തരുകയാണ് നമ്മുടെ ഡോക്ടർ. അത് അറിയുവാനായി വീഡിയോ കാണുക.