കിടിലൻ വീഡിയോയുമായി സ്വാന്തനത്തിലെ അപ്പു!! വീഡിയോ സൂപ്പർ എന്ന് പറഞ്ഞ് പ്രേക്ഷകർ.

സംപ്രേക്ഷണം ചെയ്ത നാൾ മുതൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. ഈ പരമ്പരയ്ക്ക് മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സ്വാന്തനം എന്ന പരമ്പരയിലെ ഏവരുടെയും പ്രിയ താര ജോഡികളാണ് ഹരിയും അപ്പുവും എന്ന് പറയാം. മലയാളി പ്രേക്ഷകരുടെ പ്രിയതാര ജോഡി ആയതിനാൽ തന്നെ ഈ കഥാപാത്രങ്ങളെയും ഈ കഥാപാത്രങ്ങളെ വളരെ മനോഹരമായ് അവതരിപ്പിക്കുന്നവരെയും ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

രക്ഷ രാജ് ആണ് അപ്പു എന്ന കഥാപാത്രത്തെ അതി ഗംഭീരമായ് അവതരിപ്പിക്കുന്നത്. ടെലിവിഷൻ പരമ്പരകളിൽ എത്തുന്നതിനു മുമ്പ് തന്നെ ഏതാനും സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കു മുമ്പിൽ എത്തിയെങ്കിലും ആരാധകരുടെ ശ്രദ്ധ അധികം ആകർഷിക്കാൻ താരത്തിന് സാധിച്ചില്ല. എന്നാൽ സ്വാന്തനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരമായി മാറാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു.

പിന്നീട് അങ്ങോട്ട് രക്ഷയുടെ ഏതൊരു വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ആണ് ഏറ്റെടുക്കാറുള്ളത്. ഈ വർഷമായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. ആർക്കജിനെ ആണ് രക്ഷ വിവാഹം ചെയുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെയധികം പ്രചാരം ലഭിച്ച വാർത്തയായിരുന്നു ഇവരുടെ വിവാഹം. സോഷ്യൽ മീഡിയയിൽ സജീവമായ രക്ഷ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് രക്ഷയുടെ പുതിയ വീഡിയോ.

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പാട്ടുകൾക്ക് അഭിനയിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുന്നത്. സെറ്റ് സാരി ധരിച്ച് വളരെ ശാലീന സുന്ദരിയായാണ് വീഡിയോയിൽ എത്തുന്നത്. വീഡിയോ പുറത്ത് വന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കൂടാതെ വീഡിയോക്ക് അനേകം പേരാണ് ലൈക്കുകളും കമ്മെന്റുകളുമായ് രംഗത്തെത്തുന്നത്. ഒപ്പം തന്നെ സ്വാന്തനത്തിലെ അപ്പുക്കിളിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Raksha raj (@raksha_dellu)

Leave a Reply

Your email address will not be published. Required fields are marked *