നീർക്കെട്ട് ഒഴിവാക്കാൻ എണ്ണ കാച്ചി ഉപയോഗിക്കേണ്ട രീതി ഇങ്ങനെയാണ്, അല്ലെങ്കിൽ ദോഷം ചെയ്യും…

നമുക്ക് വളരെ സുപരിചിതമായ ഒന്നാണ് തലനീരിറക്കം. ആയുർവേദ പ്രകാരം വാത പിത്ത കഫങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങളുടെ കാരണം. ശരീരം എന്നത് ഭൂമി, ആകാശം, വായു, ജലം, അഗ്നി എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാകുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് ജലം ഭൂമി എന്നിവയുടെ ഗുണങ്ങളുടെ ആധിക്യം ഉള്ളതാണ് കഫം കഫത്തിന്റെ ഒരു ദോഷമായിട്ടാണ് നീർക്കെട്ടിനെ കണക്കാക്കുന്നത്.

ഏത് അവയവത്തിലേക്ക് ആണോ നീർക്കെട്ടുകൾ പറ്റി പിടിച്ചിരിക്കുന്നത് അവയിലേക്കുള്ള രക്തയോട്ടവും വായുസ് സഞ്ചാരവും തടസ്സപ്പെടുന്നു. നീർക്കെട്ടുകൾ നിറഞ്ഞ ശരീരത്തിൽ കുടികൊള്ളുന്ന മനസ്സിനെയും പലതരത്തിലുള്ള ദോഷങ്ങളും ബാധിക്കുന്നു ഇതുമൂലം മാനസികമായുള്ള പ്രശ്നങ്ങളും ഉണ്ടാവാം. ശിരസ്സിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കഴുത്ത് വേദന, കൈകാൽ വേദന, മുട്ടുവേദന, തോൾ സന്ധിവേദന, കണകാൽ വേദന, നീര്, തലവേദന എന്നിവ ഉണ്ടാകുന്നു.

നീർക്കെട്ട് ശിരസ്സിൽ തന്നെ സഞ്ചരിച്ചാൽ തലവേദന, തല ചുറ്റൽ, പനി, ചെവി വേദന, നേത്ര രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും. ശരീരത്തിൻറെ ഏതു ഭാഗങ്ങളിലേക്കാണ് ഈ നീര് സഞ്ചരിക്കുന്നത് ആ ഭാഗങ്ങളിൽ കെട്ട് ഉണ്ടാകുന്നു. ഇത് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ രോഗപ്രതിരോധശേഷിയെ ബാധിക്കും. ദൈനംദിന ജീവിതത്തിൽ മുടി വളർച്ചയ്ക്കായി വിവിധതരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.

ചില കാച്ചിയ എണ്ണകളുടെ ഉപയോഗവും ഇതിന് കാരണമാകാറുണ്ട്. ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ നീർക്കെട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. എണ്ണ ഉപയോഗിക്കുമ്പോൾ അത് ശരിയായ രീതിയിൽ കാച്ചാതെയാണ് ഉപയോഗിക്കുന്നതെങ്കിൽ നീർക്കെട്ട് ഉണ്ടാവാം കൂടാതെ പച്ച വെളിച്ചെണ്ണ ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നത്തിനുള്ള സാധ്യത ഏറെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.