അപ്പം രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ വളരെ സോഫ്റ്റ് ആയിട്ടുള്ള അപ്പം കഴിക്കാൻ ആയിരിക്കും എല്ലാവർക്കും ഇഷ്ടം. പലപ്പോഴും നമ്മൾ ഇതിനെ മാവ് തയ്യാറാക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവുകയോ പലതും ചേർക്കാതെ പോവുകയോ ചെയ്യുമ്പോൾ മാവ് നല്ലതുപോലെ പൊന്തി വരാതെ ഇരിക്കുകയും അപ്പം ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ഉണ്ടാകാതിരിക്കുകയും ചെയ്യും. അപ്പോൾ അത് ആരും തന്നെ കഴിക്കില്ല.
എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല മാവ് നല്ല സോപ്പ് പദ പോലെ പൊന്തി വരുവാൻ ഇത് ചേർത്താൽ മാത്രം മതി. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പച്ചരി എത്ര അളവാണോ അത് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെ ഒരു കൈപ്പിടി ചോറ് ചേർത്തു കൊടുക്കുക.
ശേഷം ആറുമണിക്കൂർ നേരത്തേക്ക് എങ്കിലും കുതിർത്തു വച്ചിരിക്കുന്ന മൂന്ന് ടീസ്പൂൺ ഉഴുന്നു ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. പഞ്ചസാര ചേർത്താൽ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നിരിക്കും. അതിനുശേഷം പാത്രം അടച്ചു വയ്ക്കുക.
നിങ്ങൾ ഇതിന്റെ മാവ് രാത്രി തയ്യാറാക്കി വയ്ക്കുന്നതായിരിക്കും നല്ലത്. പിറ്റേദിവസം രാവിലെ നോക്കുമ്പോഴേക്കും മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാൻ സാധിക്കും അത് കഴിഞ്ഞ് നിങ്ങൾ ഒരുപാട് ഇളക്കാൻ പാടുള്ളതല്ല. ഒരു ഭാഗത്ത് നിന്നും മാവ് കുറേശ്ശെയായി കോരി അപ്പമുണ്ടാക്കുന്ന പാത്രത്തിൽ ഒഴിച്ച് അപ്പം തയ്യാറാക്കുക. നിങ്ങളും ഇതുപോലെ അപ്പത്തിന്റെ മാവ് തയ്യാറാക്കി നോക്കൂ.