Soft Tasty appam Making : അപ്പം ഉണ്ടാകുമ്പോൾ വളരെ സോഫ്റ്റ് ആയ ചെറിയ ഓട്ടകൾ ഉള്ളതുമായ അപ്പം ഉണ്ടാക്കാൻ വളരെ എളുപ്പം ചെയ്യാവുന്ന ഒരു മാർഗ്ഗം നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരിയെടുത്ത് വെള്ളമൊഴിച്ച് നാലഞ്ച് തവണ നന്നായി കഴുകുക ശേഷം അടച്ചുവെച്ച് മൂന്നു മണിക്കൂർ കുതിർത്തു വയ്ക്കുക. അടുത്തതായി അരക്കപ്പ് അളവിൽ തേങ്ങ വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു നന്നായി യോജിപ്പിക്കുക.
ഇത് അടച്ചുവെച്ച് എട്ടുമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. അടുത്തതായി പച്ചരി വെള്ളം ഊറ്റിയെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം അര കപ്പ് ചോറും ചേർത്ത് കൊടുക്കുക. ശേഷം മാറ്റിവെച്ചിരിക്കുന്ന തേങ്ങാ വെള്ളം. അതോടൊപ്പം ആവശ്യമെങ്കിൽ സാധാരണ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
പാത്രത്തിലേക്ക് പകർത്തി വെക്കുക ശേഷം അടച്ചുവെച്ച് അഞ്ചുമുതൽ ആറുമണിക്കൂർ വരെ മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തിവരും. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ ഇളക്കുക. ഒരുപാട് കട്ടിയില്ലാത്ത മാവാണ് ആവശ്യമായിട്ടുള്ളത്. ശേഷം വീണ്ടും ഒരു അഞ്ചുമിനിറ്റ് അടച്ചു മാറ്റി വയ്ക്കുക.
അതിനുശേഷം ഒരു പാൻ നല്ലതുപോലെ ചൂടാക്കി അതിലേക്ക് കുറച്ച് ഓയിൽ തടവി കൊടുക്കുക. തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക. ശേഷം രണ്ട് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം പാനിൽ നിന്ന് എടുത്ത് മാറ്റിവയ്ക്കുക. ബാക്കിയുള്ളതും ഇതുപോലെ ചുട്ടെടുക്കാം. വളരെ സോഫ്റ്റ് ആയ അപ്പം ഇതുപോലെ തയ്യാറാക്കി നോക്കൂ. Video credit : sruthis Kitchen