പ്രായഭേദമന്യേ ആർക്കും മുടി വളരും ഈ രണ്ട് ചേരുവകൾ ഉപയോഗിച്ചാൽ മതി

സ്ത്രീ സൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നീണ്ട തിളക്കമുള്ള മുടി. ഇന്ന് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മുടി നീട്ടി വളർത്താൻ ആഗ്രഹിക്കുന്നവരാണ്. അതിനു വേണ്ടി വിവിധതരം ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് തോറ്റു പോയവരാണ് നമ്മളിൽ പലരും. മുട്ടോളം ഉള്ള മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാവാം അതിനുവേണ്ടി ചില പ്രകൃതിദത്ത രീതികൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെu ആരോഗ്യത്തിന് ദോഷം ചെയ്യും. മുടിയുടെ സൗന്ദര്യത്തിന് എന്നപോലെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മുടിയുടെ ആരോഗ്യത്തിനും. അതിനായി പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം. നമുക്ക് ഏറ്റവും സുപരിചിതമായ ഒരു പദാർത്ഥമാണ് അലോവേര അഥവാ കറ്റാർവാഴ. വൈറ്റമിൻ ഇ നിറഞ്ഞ കറ്റാർവാഴ മുടിക്കും സൗന്ദര്യത്തിനും.

ഒരുപോലെ നല്ലതാണ്. ഇത് മുടി വളരാൻ മാത്രമല്ല തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്നു. ചില പ്രത്യേക കൂട്ടുകൾ പ്രത്യേക രീതിയിൽ കറ്റാർവാഴയുമായി കൂട്ടിച്ചേർത്താൽ മുടി നല്ലോണം വളരും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്ഈ മിശ്രിതം. കറ്റാർവാഴയും ഉള്ളിയും കൂട്ടിച്ചേർത്ത് മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക.

ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞ് കഴുകി കളയുന്നത് വളരെ നല്ലതാണ്. തിളക്കമുള്ള നീണ്ട മുടി ലഭിക്കാൻ ആർക്കും ഇത് പരീക്ഷിച്ചു നോക്കാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തത് കൊണ്ട് പ്രായഭേദമന്യേ ആർക്കു വേണമെങ്കിലും ഇത് ചെയ്തു നോക്കാം. ആഴ്ചയിൽ ഒന്നു രണ്ടു തവണ ഇത് ചെയ്യുക മുടി നല്ലതുപോലെ വളരാൻ സഹായിക്കുന്ന ഒരു മിശ്രിതമാണ്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *