ഏത് കായ്ക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കാൻ ഉപ്പു കൊണ്ടൊരു കിടിലൻ സൂത്രം….

ഒരു വീടായ ചെറിയ അടുക്കളത്തോട്ടം എങ്കിലും ഉണ്ടാകും. അതുപോലെ മാവും പ്ലാവും ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. വർഷങ്ങളോളം കായ്ക്കാത്ത മാവും പ്ലാവും ഈ വിദ്യ ചെയ്യുന്നതിലൂടെ നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. മാവിന് പ്ലാവിനു മാത്രമല്ല കായ്ക്കുന്ന മറ്റു വൃക്ഷങ്ങൾക്കും ഈ രീതി ചെയ്യാവുന്നതാണ്. ഏത് കായ്ക്കാത്ത മാവിലും കുലകുത്തി മാങ്ങകൾ ഉണ്ടാകുവാൻ.

എന്തുചെയ്യണമെന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ പറയുന്നു. മാവിന് മാത്രമല്ല പ്ലാവിനും സപ്പോട്ട, ചാമ്പക്ക തുടങ്ങിയവയ്ക്കും വളരെ ഗുണപ്രദമാണ്. എപസം സാൾട്ട് എന്ന മെഗ്നീഷ്യം സൾഫേറ്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ചക്ക, മാങ്ങ, തക്കാളി എന്നിവ വിണ്ടുകീറുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചെറിയ മാവും പ്ലാവും ആണെങ്കിൽ ഒരു ചിരട്ട നിറയെ എപസം സാൾട്ട് വേണം ഇട്ടു കൊടുക്കുവാൻ.

വലിയ മാവിനും പ്ലാവിനും രണ്ട് ചിരട്ട നിറയെ എപ്സാം സോൾട്ട് ഇട്ടു കൊടുക്കാം. മരത്തിൽ നിന്ന് കുറച്ചു നീങ്ങി തടംമെടുത്തതിനുശേഷം സാൾട്ട് ഇട്ടു കൊടുക്കുക. അതുപോലെതന്നെ മാവിന്റെയും പ്ലാവിന്റെയും ചുവട്ടിൽ നിറയെ മണ്ണ് കൂട്ടിയിട്ട് കൊടുക്കണം. ഇങ്ങനെ ചെയ്താൽ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യും അവയൊന്നും വിണ്ട് പൊട്ടുകയുമില്ല. തൈകൾ വാങ്ങിക്കുമ്പോൾ തന്നെ നല്ലത് നോക്കി വാങ്ങിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

മാവിന് ചുറ്റും തടമെടുത്ത് അതിൽ അല്പം ചാണകപ്പൊടി കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. രണ്ടുമാസം കൂടുമ്പോൾ എങ്കിലും എപസാം സാൾട്ട് മാവിന്റെ കടക്കൽ ഇട്ടു കൊടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. പ്ലാവിന്റെ ചുവട്ടിലായി സോൾട്ട് ഇട്ടു കൊടുത്താൽ ചക്കക്കുണ്ടാകുന്ന വിണ്ടുകീറൽ മാറും. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.