ഭക്ഷണത്തിന് രുചിയും മണവും ലഭിക്കുന്നതിനായി നമ്മൾ ഉപയോഗിക്കാറുള്ള ഒന്നാണ് വഴനയില. പ്രത്യേക സുഗന്ധത്താൽ ഈ ഇല വളരെ ശ്രദ്ധേയമാണ്. ഇത് ഭക്ഷ്യയോഗ്യത്തിന് മാത്രമല്ല ഔഷധത്തിനും ഉപയോഗിച്ചുവരുന്നു. ഇവയ്ക്ക് അതിശക്തമായ ഔഷധ ഗുണങ്ങളും ഉണ്ട്. ആയുർവേദത്തിൽ ഇതിൻറെ ആൻറി ഇൻഫ്ളമേറ്ററി, ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ സവിശേഷതകൾ വ്യക്തമായി പ്രതിപാദിക്കുന്നു.
കഫ വാത ദോഷങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ദഹനത്തെ മെച്ചപ്പെടുത്തുന്നതിന് ഈ ഇല വളരെയധികം സഹായകമാകുന്നു. ഇതിൻറെ പ്രധാന ഘടകം ആയ മയിര്‍ സീന്‍, പെർഫ്യൂം ഇവ വ്യവസായത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. പരമ്പരാഗത മരുന്നുകളിലും ഇവയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ആയുർവേദ ചികിത്സയിൽ ബാഹ്യവും ആന്തരികവുമായ ആവശ്യങ്ങൾക്കായി വഴന്നയില പൊടി, കഷായം എന്നിവ ഉപയോഗിക്കുന്നു.
വഴനയില അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി നെഞ്ചിൽ പുരട്ടിയാൽ ശ്വസന അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളിൽ അകറ്റാൻ സാധിക്കും. തലവേദന, മൈഗ്രൈൻ എന്നിവ പൂർണ്ണമായും മാറുന്നതിന് ഈ ഇലയുടെ പേസ്റ്റ് നെറ്റിയിൽ പുരട്ടിയാൽ മതിയാകും. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും വഴനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയാകും.
ഇതിൻറെ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് വീക്കം കുറയ്ക്കുന്നതിന് ആകുന്നത്. ശരീരത്തിലെ സമ്മർദ്ദ ഹോർമോണിന്റെ അളവ് കുറയ്ക്കുന്നതിന് ഈ ഇല വളരെ സഹായകമാണ്. വയറിളക്കം, മലബന്ധം, വായു കോപം, ദഹന നാളത്തിലെ അണുബാധ തുടങ്ങി പല പ്രശ്നങ്ങൾക്കും ആശ്വാസം നൽകുവാൻ ഇവയ്ക്ക് സാധിക്കുന്നു. വഴനയിലയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.