വീട്ടിലെ കറപിടിച്ച ഏതു വസ്തുവും ഈ സാധനം ഉണ്ടെങ്കിൽ പുതു പുത്തൻ ആക്കി മാറ്റാം…

നമ്മുടെ വീട്ടിലെ കറപിടിച്ച ഏതുതരം വസ്തു ആണെങ്കിലും എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചായക്കറ പിടിച്ച അരിപ്പ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ പൂർണ്ണമായും മാറ്റുവാൻ സാധിക്കും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നതും ഉജാലയാണ്. അത് ഉപയോഗിച്ച് രണ്ട് തരം സൊലൂഷനുകൾ ആണ് നിർമ്മിക്കുന്നത്.

ഒരു പ്ലാസ്റ്റിക്കിന്റെ പാത്രം എടുത്ത് അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക പിന്നീട് അതിലേക്ക് ചേർക്കേണ്ടത് ഉജാലയാണ്. വെള്ള വസ്ത്രങ്ങൾക്ക് നിറം ലഭിക്കുന്നതിനാണ് പ്രധാനമായും ഉജാല ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതു കൂടാതെ മറ്റു പല ഉപയോഗങ്ങളും ഇതിനുണ്ട്. വിനാഗിരിയും ഉജാലയും നന്നായി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ചു കോൾഗേറ്റ് ടൂത്ത് പേസ്റ്റ് കൂടി ചേർത്ത് കൊടുക്കുക.

അതിലേക്ക് കുറച്ചു വെള്ളവും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഇളക്കണം. ഇത് ഉപയോഗിച്ച് വെളിച്ചെണ്ണയുടെ ടിന്ന് നമുക്ക് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഈ തയ്യാറാക്കി വെച്ച സൊല്യൂഷൻ വെളിച്ചെണ്ണയുടെ ടിന്നിലേക്ക് ഒഴിച്ചുകൊടുക്കുക രണ്ടോ മൂന്നോ പ്രാവശ്യം നന്നായി ഇളക്കിയതിനു ശേഷം അത് കളയുക. ടിന്നിന്റെ പുറത്തുള്ള അഴുക്ക് കളയുന്നതിനായി സാധാരണ സ്പോഞ്ച് ഉപയോഗിച്ച്.

സൊലൂഷനിൽ മുക്കി ചെറുതായി ഉരച്ചു കൊടുത്താൽ മതി. വെള്ളം ഉപയോഗിച്ച് ടിന്ന് മുഴുവനായും ക്ലീൻ ചെയ്ത് എടുക്കുക. എത്ര പറ്റി പിടിച്ച അഴുക്കുപോലും പൂർണ്ണമായും പോയി കിട്ടും. അതുപോലെതന്നെ അതിൽ ഉണ്ടാകുന്ന ഒരു കാറൽ മണവും പോകും. നമ്മുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന അരിപ്പകൾ വളരെ പെട്ടെന്ന് തന്നെ കറപിടിച്ച കേടാവാറുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.