ഏതൊരു വേദനയും നിമിഷങ്ങൾക്കുള്ളിൽ പമ്പകടുത്താം, ഈ സസ്യം വീട്ടിലുണ്ടെങ്കിൽ…

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു കളസസ്യമാണ് കാട്ടുകടക് അഥവാ നെയ്യ് വേള. നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യം കൂടിയാണിത്. ചിലയിനം ചിത്രശലഭങ്ങളെ ആകർഷിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. കൃഷിയിടങ്ങളിൽ മഴ പെയ്യുന്ന സമയത്ത് സാധാരണയായി മുളച്ചു വരുന്ന സസ്യം കൂടിയാണിത്. ആമസോൺ പോലുള്ള വിപണി മാർക്കറ്റിൽ ഇതിൻറെ വിത്തുകൾക്ക് നല്ല വിലയുണ്ട്.

ഏകദേശം ഒരു ഗ്രാം സീഡിന് 225 രൂപയാണ് വിപണിയിൽ കാണിക്കുന്നത്. ഇതിൻറെ ഇലകളുടെ നീര് ചെവിയിലെ പഴുപ്പ് മാറുന്നതിനായി ഉപയോഗിച്ചിരുന്നു. പണ്ടുകാലത്ത് ഇത്തരത്തിലുള്ള ഔഷധ സസ്യങ്ങൾ ആയിരുന്നു പല രോഗങ്ങളുടെയും ശമനത്തിനായി ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് പല സസ്യങ്ങളുടെയും ഗുണങ്ങളും ഉപയോഗങ്ങളും ഒട്ടുമിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം.

ഈ സസ്യം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത്രതന്നെ നല്ലെണ്ണ കൂടി ചേർത്ത് ചൂടാക്കി ആറിയതിന് ശേഷം നെറ്റിയിലും, നെറുകയിലും, ചെന്നിയിലും പുരട്ടിയാൽ മൈഗ്രേൻ എന്ന ചെന്നിക്കുത്തിന് ആശ്വാസം ലഭിക്കും. മുട്ടുവേദന നേരിടുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണിത്. വേദനയ്ക്ക് മാത്രമാണ് ഇത് പരിഹാരം ചികിത്സിക്കുകയല്ല എന്ന കാര്യം ഓർക്കുക. ഇതിൻറെ ഇലകൾ അരച്ച് മുട്ടിൽ കെട്ടിവെച്ച് ഒരു മണിക്കൂറിനു ശേഷം അഴിച്ചു മാറ്റാവുന്നതാണ്.

തുടർച്ചയായി കുറച്ചു ദിവസം ഇത് ചെയ്താൽ മുട്ടുവേദന പൂർണ്ണമായും മാറിക്കിട്ടും. ഇതിൻറെ ഇലകൾ അരച്ച് നീരെടുത്ത് ആ നീര് ഒരു തുണിയിൽ മുക്കി നെറ്റിയിൽ ഇട്ടാൽ തലവേദന വേഗത്തിൽ സുഖപ്പെടുത്താം. നമുക്ക് സുലഭമായി ലഭിക്കുന്ന ഈ ചെടി ഒരു വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.