ഏതു വേദനയും നിമിഷങ്ങൾക്കുള്ളിൽ മാറും, ഈ ഇല കിഴികെട്ടി ഉപയോഗിച്ചാൽ മതി…

ശരീരത്തിലെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന നമ്മളെ വളരെയധികം അസ്വസ്ഥമാക്കുന്നു. , മുട്ടുവേദന, നടുവേദന, പുറം വേദന, ഇടുപ്പു വേദന, തോളു വേദന , കൈ വേദന, കാലുവേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകൾ.പല കാരണങ്ങൾ കൊണ്ടും വേദനകൾ ഉണ്ടാവാം. കഠിനമായ അധ്വാനം, പരിക്കുകൾ, ആരോഗ്യപരമായ അവസ്ഥകൾ എന്നിങ്ങനെ. നിർജലീകരണം, ഉറക്കമില്ലായ്മ എന്നിവയെല്ലാം ഇതിൻറെ തോത് വർദ്ധിപ്പിക്കുന്നു.

ശരീരത്തിലെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾക്ക് പലരും വേദനസംഹാരി ഗുളികകൾ ആണ് ഉപയോഗിക്കാറുള്ളത് ഇതിൻറെ തുടർച്ചയായി ഉള്ള ഉപയോഗം ആരോഗ്യത്തിന് ദോഷകരമായി മാറും. പല വേദനകളിൽ നിന്നും മോചനം ലഭിക്കുന്നതിന് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങൾ ഉണ്ട് അതിൽ ഏറ്റവും നല്ലൊരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി കുരുമുളക് ഇല അല്ലെങ്കിൽ എരിക്കിന്റെ ഇല അല്ലെങ്കിൽ മുരിങ്ങക്കായ, ഇവയിൽ ഏതെങ്കിലും ഒന്ന് എടുക്കുക. ഇലകൾ ചെറുതായി മുറിച്ചതിന് ശേഷം ഒരു തുണിയിൽ എടുത്ത് കിഴി പോലെ കെട്ടുക. അടുപ്പത്ത് ഒരു പാൻ വെച്ച് അതിലേക്ക് കടുകെണ്ണയും വേപ്പെണ്ണയും ഒഴിച്ചുകൊടുക്കുക ഇത് ചൂടായി വരുമ്പോൾ കിഴി അതിൽ മുക്കി ചൂടാക്കി എടുത്ത് വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കേണ്ടതാണ്.

ഇത് കുറച്ചുനേരം തുടർന്ന് ചെയ്യുക. കടുകെണ്ണയും വേപ്പെണ്ണയും ലഭിക്കാത്തവർ ഒലിവ് ഓയിൽ എടുത്താലും മതിയാവും. തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്യുന്നവർക്ക് വേദനകളിൽ നിന്ന് തീർച്ചയായും ആശ്വാസം ലഭിക്കും. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.