ഇതിൽ ഏതെങ്കിലും ഒരു ലക്ഷണം അനുഭവപ്പെട്ടാൽ ഉടൻതന്നെ പരിശോധിക്കുക വൈകരുത്…

ഏറെ ഭയത്തോടെ മാത്രം നോക്കിക്കാണാൻ കഴിയുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഈ രോഗത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ രോഗം എന്താണെന്ന് കൃത്യമായി അറിയാത്തവരാണ് ഒട്ടുമിക്ക ആളുകളും. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് സ്ട്രോക്ക്. പ്രായഭേദമന്യേ ആർക്കും ഈ രോഗാവസ്ഥ ഉണ്ടാവാം.

തലച്ചോറിന് ഏൽക്കുന്ന അറ്റാക്കാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നതിന്റെ കാരണം. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം പല കാരണങ്ങളാൽ തടസ്സപ്പെടുമ്പോഴാണ് ഇത് ഉണ്ടാവുന്നത്. മസ്തിഷ്കാഘതം സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരുന്നു ഇതിനെ തുടർന്ന് അവ നശിച്ചു പോകുവാൻ തുടങ്ങും. ഏതു ഭാഗത്തെ കോശങ്ങൾ ആണോ നശിക്കുന്നത് തലച്ചോറിന്റെ ആ ഭാഗത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു.

ഓർമ്മ, കാഴ്ച, കേൾവി, പേശി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. തലച്ചോറിൽ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. പക്ഷാഘാതം ഉണ്ടാകുന്ന കാഠിന്യത്തെ ആശ്രയിച്ച് അതിൻറെ ലക്ഷണവും സങ്കീർണതകളും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ തീവ്രമായ സ്ട്രോക്ക് ബാധിച്ചവരിൽ ശരീരമാകമനം തളർന്നു പോകുന്നു.

സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടു പോകുവാനുള്ള സാധ്യതയുമുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം, അസഹനീയമായ തലവേദനയും , പെട്ടെന്നുണ്ടാകുന്ന കാഴ്ച മങ്ങൽ, ഛർദി, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ ഒരു വശത്ത് ഉണ്ടാവുന്ന തളർച്ച, നടക്കാനുള്ള ബുദ്ധിമുട്ട്, സംസാരം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാമാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് ഇടയാവേണ്ടതുണ്ട്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.