എത്ര കിലോ അരി വേണമെങ്കിലും ഗ്യാസ് ചിലവാക്കാതെ വേവിച്ചെടുക്കാം…

ഗ്യാസ് അടുപ്പിൽ തന്നെ വെച്ചിട്ട് കുറച്ചുനേരം കൊണ്ട് ചോറ് നന്നായി വേവിച്ചെടുക്കാനുള്ള ഒരു അടിപൊളി സൂത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. റൈസ് കുക്കർ ഒന്നും ഉപയോഗിക്കാതെ തന്നെ എത്ര കിലോ ചോറ് വേണമെങ്കിലും നമുക്ക് ഗ്യാസ് ഉപയോഗിച്ച് വേവിച്ചെടുക്കാം. അതിനായി ഒരു കലത്തിൽ മുക്കാൽ കലം വെള്ളം എടുക്കുക. വെള്ളം ചെറുതായി ഒന്ന് ചൂടായി വരുമ്പോൾ തന്നെ ആവശ്യത്തിനുള്ള അരി കഴുകി അതിലേക്ക് ഇടുക.

എപ്പോഴും നമ്മൾ എന്ത് തന്നെ ഗ്യാസിൽ വേവിക്കാനായി വയ്ക്കുമ്പോഴും മൂടിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. പലപ്പോഴും നമ്മൾ അരി വെന്ത് കഴിയുമ്പോൾ റൈസ് കുക്കറിൽ ഇറക്കി വയ്ക്കാനാണ് പതിവ് എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല. നന്നായി തിളച്ചു വരുമ്പോൾ 5 മിനിറ്റ് സമയം ലോ ഫ്ലെയിമിൽ ഇട്ടു കൊടുക്കുക.

പിന്നീട് ഗ്യാസ് ഓഫ് ചെയ്യുക മൂടി തുറക്കാതെ അതുപോലെ തന്നെ അടച്ചു വയ്ക്കുക. അതിലിരുന്ന് തന്നെ അരി വെന്തു കിട്ടും. അരമണിക്കൂറോളം സമയം ഗ്യാസ് കത്താതെ പുറത്തുവച്ച് തന്നെ അരി വേവിച്ചെടുക്കുവാൻ സാധിക്കും. കലത്തിൽ നിന്ന് ഒട്ടും തന്നെ ആവി പുറത്തേക്ക് പോകാത്ത രീതിയിൽ ആയിരിക്കണം മൂടി വെക്കേണ്ടത്.

വേവ് കുറഞ്ഞ അരിയാണെങ്കിൽ ഈ അരമണിക്കൂറിനുള്ളിൽ തന്നെ നന്നായി വെന്തു കിട്ടും. ഗ്യാസ് ഒന്നും കത്തിക്കാതെ തന്നെ നന്നായി മൂടി വെച്ചാൽ അരി ആ വെള്ളത്തിൽ കിടന്നു വെന്തുകിട്ടും. നല്ലവണ്ണം വേവുള്ള അരിയാണെങ്കിൽ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം തുറന്നു നോക്കിയാൽ മതിയാവും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.