വീട്ടിൽ അലങ്കാരത്തിനായി ചെടികൾ വച്ച് പിടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇന്ന് സ്വന്തമായി പൂന്തോട്ടം ഇല്ലാത്തവർ വളരെ കുറവായിരിക്കും. അത്രയേറെ ചെടികൾക്കു പ്രാധാന്യമുണ്ട്. ഭംഗിയുള്ള ചെടികളും പൂക്കളും എല്ലാം വീടിന് ഐശ്വര്യവും സമൃദ്ധിയും നൽകുന്നവയാണ്. എന്നാൽ ചെടിക്ക് എത്ര വെള്ളം ഒഴിച്ചിട്ടും പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്ന നിരവധി ആളുകൾ ഉണ്ട്.
അവർ മനസ്സിലാക്കേണ്ട പ്രധാന കാര്യം ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അവയിൽ പൂക്കൾ ഉണ്ടാകാത്തത്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ചെടികളിൽ പൂക്കൾ ഉണ്ടാവുന്നതിനായി നല്ലൊരു ഫെഡ്ലൈസർ വീട്ടിൽ തന്നെ തയ്യാറാക്കാം. പാത്രത്തിൽ ഏകദേശം ഒരു ലിറ്റർ വെള്ളം എടുത്ത് ചൂടാക്കി എടുക്കുക.
അതിലേക്ക് നേന്ത്രപ്പഴത്തിന്റെ തൊലി പച്ചയാണെങ്കിലും പഴുത്തതാണെങ്കിലും ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇട്ടുകൊടുക്കുക. തിളച്ചു വരുന്ന സമയത്ത് അതിലേക്ക് കുറച്ച് തേയില പൊടി കൂടി ചേർത്തു കൊടുക്കണം. ഉപയോഗിച്ച തേയില പൊടിയാണെങ്കിലും ഫ്രഷായ തേയില പൊടിയാണെങ്കിലും കുഴപ്പമില്ല. അതിലേക്ക് കുറച്ചു കാപ്പിപ്പൊടി കൂടി ചേർത്തു കൊടുക്കണം. നേന്ത്രപ്പഴത്തിന്റെ തൊലിയിൽ ധാരാളം പൊട്ടാസ്യവും മറ്റു പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.
നന്നായി തിളച്ചതിനു ശേഷം തണുപ്പിച്ച് എടുക്കുക, അതിലേക്ക് കുറച്ചു തൈര് കൂടി ചേർത്തു കൊടുക്കണം. മൂന്ന് സ്പൂൺ തിളപ്പിക്കാത്ത പാൽ അതിലേക്ക് ചേർക്കുക. ഏറ്റവും അവസാനമായി മുട്ടത്തോടുകൂടി അതിലേക്ക് ചേർക്കണം. എത്ര മുട്ടത്തോട് വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. നല്ലതുപോലെ ഇളക്കിയതിനു ശേഷം 24 മണിക്കൂർ അടച്ചുവെക്കണം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.