ഏത് കരിപിടിച്ച കറുത്ത പാത്രങ്ങളും വെട്ടി തിളങ്ങുവാൻ ഈ സാധനം മതി, ആരും പറഞ്ഞു തരാത്ത ഒരു അടിപൊളി ഐഡിയ…

മിക്ക വീടുകളിലും ക്ലോറക്സ് ഉണ്ടാകും. വെള്ളം നിറത്തിലെ തുണികളിലെ കറകൾ കളയാനാണ് പ്രധാനമായും നമ്മൾ ഇത് വാങ്ങിക്കുന്നത്. എന്നാൽ ഇതുകൂടാതെ ക്ലോറെക്സിന് നിരവധി ഉപയോഗങ്ങൾ വേറെയും ഉണ്ട്. അതിനെക്കുറിച്ച് മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. നമ്മുടെ നിത്യജീവിതത്തിൽ ക്ലോറെക്സ് കൊണ്ടുള്ള മറ്റ് ഉപയോഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

നമ്മുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കപ്പുകളിലും പ്ലേറ്റുകളിലും വേഗത്തിൽ തന്നെ കറ പിടിക്കും. പ്രധാനമായും ചായ കുടിക്കുന്ന കപ്പ് ആണെങ്കിൽ അതിൽ കറ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. ഒരു പാത്രത്തിൽ ചെറു ചൂടുള്ള വെള്ളം എടുത്ത് അതിലേക്ക് ക്ലോറക്സ് ഒഴിച്ചുകൊടുക്കുക. പിന്നീട് കറ കളയേണ്ട പാത്രങ്ങൾ അതിലേക്ക് മുക്കി വയ്ക്കാവുന്നതാണ്.

മുഴുവനായും മുങ്ങുന്ന രീതിയിൽ വേണം വെള്ളം എടുക്കുവാൻ. 10 മിനിറ്റിനു ശേഷം സാധാരണയായി നമ്മൾ കഴുകുന്ന രീതിയിൽ കഴുകിയെടുക്കുക. പാത്രങ്ങളിലെ കറ പൂർണമായും പോയിട്ടുണ്ടാകും. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പാനിന്റെ അടിയിൽ നല്ല രീതിയിൽ കറിയും അഴുക്കും ഉണ്ടാകും. അത് ക്ലീൻ ചെയ്യുന്നതിനും ക്ലോറക്സ് തന്നെ ഉപയോഗിക്കാവുന്നതാണ്. പാൻ മുങ്ങി കിടക്കുന്ന രീതിയിൽ ഒരു പാത്രം എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക.

പിന്നീട് അതിലേക്ക് കുറച്ചു ക്ലോറക്സ് കൂടി ഒഴിച്ചു കൊടുക്കണം. പാനിന്റെ അടിവശം വെള്ളത്തിൽ ആകുന്ന വിധം നല്ലവണ്ണം അമർത്തി വയ്ക്കുക. കുറച്ചു സമയം ഇങ്ങനെ വെച്ചതിനുശേഷം പാൻ എടുത്തു നോക്കിയാൽ അതിലെ കറകളും അഴുക്കുകളും പൂർണ്ണമായും മാറിയിട്ടുണ്ടാകും. കറ കളയുന്നതിന് ഏറ്റവും എഫക്ടീവായ ഒന്നാണ് ഇത്. ക്ലോറെക്സിന്റെ മറ്റു ഉപയോഗങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.