നടൻ പൃഥ്വിരാജിന്റെ കാർ ശേഖരണത്തിലേക്ക് വീണ്ടുമൊരു പുത്തൻ വാഹനം!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടൻ ആണ് പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് എന്ന് നിസംശയം പറയാം. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള ഈ നടന് ഒട്ടനേകം ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും വാർത്തകളും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷരുടെ ഇടയിലേക്ക് എത്തിപ്പെടാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾ. സെലിബ്രേറ്റികൾ പലപ്പോഴായും അവരുടെ വാഹന പ്രേമത്തെക്കുറിച്ച് അഭിമുഖങ്ങളിലും മറ്റും പറയാറുണ്ട്. അത്തരത്തിൽ വാഹന പ്രേമികളുടെ കൂട്ടത്തിലേക്ക് പുതിയൊരു വാഹനവുമായി നടൻ പൃഥ്വിരാജും എത്തുന്നു എന്ന സന്തോഷ വാർത്തയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷനിൽ ഏറ്റവും സവിശേഷമായി കസ്റ്റമൈസ് ചെയ്ത എസ്. യു.വി. മെഴ്‌സിഡസ് എ എംജി ജി 63 എന്ന വാഹനമാണ് പൃഥ്വിരാജ് സ്വന്തമാക്കുന്നത്. ഇതിനു മുൻപും നിരവധി ആഡംബര വാഹനങ്ങൾ താരം സ്വന്തമാക്കിയിരുന്നു. ഉറുസ്, റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാര്‍ ഷോകേസിലേക്കാണ് ഈ കരുത്തന്‍ വാഹനം കൂടി എത്തിയിരിക്കുന്നത്.

കേരളത്തിൽ ഏകദേശം നാല് കോടി രൂപക്ക് മുകളിലായി വില വരുന്ന മെഴ്‌സിഡീസിന്റെ ഈ വാഹനം ഇനി പൃഥ്വിരാജിന് സ്വന്തമാണ്. താരത്തിന്റെ ഈ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പൃഥ്വിരാജിന്റെ ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടുകൂടി സെക്കന്റുകൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. പൃഥ്വിരാജിന്റെ ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകുന്നത്. കൂടാതെ പുത്തൻ വാഹനം സ്വന്തമാക്കിയതിന് ആരാധകർ താരത്തിന് അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Royal Drive (@royaldrivellp)

Leave a Reply

Your email address will not be published. Required fields are marked *