കുട്ടികളിൽ ഉണ്ടാകുന്ന വിശപ്പില്ലായ്മ ഒരു നിസ്സാര പ്രശ്നമല്ല…

ഭക്ഷണം കഴിക്കാനുള്ള കുട്ടികളുടെ മടി സ്വാഭാവികമാണ്. എന്നാൽ അതൊരു പതിവാക്കുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന വിശപ്പില്ലായ്മ പല ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകും. വയറുവേദന, വയറിളക്കം, തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഭക്ഷണത്തോടുള്ള താല്പര്യക്കുറവ് സാധാരണ ആണ്.

എന്നാൽ ഈ അസുഖങ്ങൾ മാറിയതിനുശേഷവും ഭക്ഷണത്തിനോട് താല്പര്യക്കുറവ് ഉണ്ടെങ്കിൽ അതിനുള്ള കാരണം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ചില കുട്ടികൾ വറവ് സാധനങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതുമൂലവും കുട്ടികൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടാം. മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, ബിസ്ക്കറ്റുകൾ, ചോക്ലേറ്റുകൾ എന്നിവ അധികമായി കുട്ടികൾ കഴിക്കുന്നുണ്ടെങ്കിൽ അതിൽനിന്നു കുട്ടികളെ നിരുത്സാഹപ്പെടുത്തുക. ഇവ അമിതമായി കഴിക്കുന്നത് വയറു മുറുകുന്നതിന് കാരണമാവുകയും ഇതുമൂലം .

വിശപ്പില്ലായ്മ ഉണ്ടാവുകയും ചെയ്യുന്നു. ഇടയ്ക്കിടെ അനാവശ്യമായി കുട്ടികൾക്ക് ഭക്ഷണം കൊടുക്കാതിരിക്കുക. ഭക്ഷണങ്ങൾ കഴിക്കുന്നതിനിടയിൽ മതിയായ സമയം കൊടുക്കുക. ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കുന്നതിന് പാൽ താല്പര്യമില്ലാത്ത കുട്ടികൾക്ക് നെയ്യ് ,തൈര് എന്നിവ കൊടുക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ ശ്രമിക്കുക. നിർബന്ധമായും പ്രഭാത ഭക്ഷണം കുട്ടികൾക്ക് കൊടുക്കുക. പോഷകസമൃദ്ധമായ പ്രാതൽ കൊടുക്കുന്നത് .

അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കും. സിഗിന്റെ അഭാവം കുട്ടികളിൽ വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്നു. ഇത് ധാരാളം അടങ്ങിയ കശുവണ്ടി, തണ്ണിമത്തൻ എന്നിവ കൊടുക്കുക. കുട്ടികൾക്ക് വിശപ്പ് ഉണ്ടാവണമെങ്കിൽ വ്യായാമം അത്യാവശ്യമാണ്. കളികൾക്കായി അല്പസമയം അവർക്ക് നൽകുക. ആകർഷകമായ രീതിയിൽ ഭക്ഷണം അലങ്കരിച്ച് നൽകുന്നത് ഭക്ഷണത്തോടുള്ള താൽപര്യം അവർക്ക് വർധിക്കാൻ കാരണമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *