പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് രക്തക്കുറവ് അഥവാ വിളർച്ച. പണ്ടുകാലങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്നവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നം പലരും നേരിടുന്നു. അതിനുള്ള പ്രധാനകാരണം തെറ്റായ ആരോഗ്യ രീതി തന്നെയാണ്. പാക്കറ്റ് ഫുഡ്സും ഫാസ്റ്റ് ഫുഡുകളും ധാരാളമായി കഴിക്കുന്നവരിലാണ് ഇത് കണ്ടുവരുന്നത്. മുഖത്തുണ്ടാകുന്ന വിളർച്ചയും കണ്ണുകളിൽ ചുവപ്പുനിറം കുറഞ്ഞു.
പോകുന്നതും ആണ് പ്രധാനമായും ഉണ്ടാകുന്ന ലക്ഷണം. രോഗം നിർണയിക്കുന്നതിന് രക്തത്തിലെ ശ്വേത രക്താണുക്കളുടെയും ഹിമോഗ്ലോബിന്റെയും അളവ് അറിയേണ്ടതുണ്ട്. ഇവ രണ്ടും നോർമൽ റേഞ്ചിനെക്കാളും കുറയുമ്പോൾ രോഗം സ്ഥിരീകരിക്കാം. ഒട്ടേറെ ലക്ഷണങ്ങളാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്. ക്ഷീണം, ഓർമ്മക്കുറവ്, മുടികൊഴിച്ചിൽ, നെഞ്ചിരിച്ചിൽ, പുളിച്ചുതികട്ടൽ, കുനിഞ്ഞു.
നിവരുമ്പോൾ ഉണ്ടാകുന്ന തലകറക്കം, നടക്കുമ്പോൾ കിതപ്പ്, കാലിലെ നീര്, അമിതമായി വിയർക്കുന്നത്, ശരീരത്തിലെ പേശികളിലെ വേദന, ചർമ്മത്തിലെ വരൾച്ച, ചെവിയിൽ മൂളൽ തുടങ്ങിയവയെല്ലാമാണ് പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്. ഈ രോഗാവസ്ഥ കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകളിലും ഗർഭിണികളിലും അനീമിയ ഉണ്ടാവാനുള്ള. സാധ്യത വളരെ കൂടുതലാണ്. മാസംതോറും ആർത്തവരക്തം നഷ്ടപ്പെടുന്നതിനാലാണ് സ്ത്രീകളിൽ ഇത് കൂടുതലായും കണ്ടുവരുന്നത്.
പഴങ്ങൾ,പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ കഴിക്കാത്തവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത് ചില അപൂർവ സാഹചര്യങ്ങളിൽ ജനിതക കാരണങ്ങൾ മൂലവും ഇത് ഉണ്ടാവാം. ഭക്ഷ്യവസ്തുക്കളിലെ ഇരുമ്പിന്റെ അംശമാണ് രക്തപോഷണത്തിന് ആവശ്യം. അതുകൊണ്ടുതന്നെ പച്ചക്കറികൾ, ഇലക്കറികൾ, ഇറച്ചി, മത്സ്യം, മുട്ട, പയർ, ഡ്രൈ ഫ്രൂട്ട്സ്, തവിട്ടോടുകൂടിയ ധാന്യങ്ങൾ ഇവയെല്ലാം രക്തം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.