മിക്ക വീടുകളിലും മുരടിച്ചു നിൽക്കുന്ന ഒരു കറിവേപ്പില ഉണ്ടാകും. ഇന്ന് ഒട്ടുമിക്ക വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. നല്ല ശുദ്ധമായ പച്ചക്കറി കഴിക്കണമെങ്കിൽ അത് വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. രാസവസ്തുക്കൾ ഉപയോഗിച്ച് കൃഷി ചെയ്ത് എടുക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ദിനംപ്രതി വർദ്ധിക്കുന്നത്.
അതിനാൽ തന്നെ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമ്മൾ തന്നെ കൃഷി ചെയ്ത് എടുക്കുകയാണെങ്കിൽ അത് ഏറ്റവും ഉത്തമമായ കണക്കാക്കാം. ഒട്ടുമിക്ക വീടുകളിലും ഒരു കറിവേപ്പില ഉണ്ടാകും എന്നാൽ അത് മുരടിച്ചാവും നിൽക്കുക. എന്തൊക്കെ ചെയ്തിട്ടും കറിവേപ്പില തഴച്ചു വളരുന്നില്ല എന്ന പരാതിയാണ് പലർക്കും ഉള്ളത്. എന്നാൽ ഇനി നിങ്ങളുടെ വീട്ടിലെ കറിവേപ്പില തഴച്ചു വളരാൻ സഹായകമാകുന്ന നല്ലൊരു ടിപ്പാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എത്ര ചെറിയ ചെടിയാണെങ്കിലും അത് നന്നായി വളരുവാനും അതിൽ നിറയെ ഇലകൾ ഉണ്ടാകുവാനും ഈ രീതി ഉപയോഗപ്രദമാകും. കഞ്ഞി വെള്ളവും ചായപ്പിണ്ടിയും മിക്സ് ചെയ്ത് അതിൻറെ ചുവട്ടിലായി ഒഴിച്ചു കൊടുക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യുന്നതിലൂടെ തന്നെ ഇലകളിലെ പുഴുക്കടിയും മാറിക്കിട്ടും നിറയെ ഇലകളും ഉണ്ടാവും.
ഇലകളിൽ ഉണ്ടാകുന്ന പുഴുക്കടി മാറ്റുന്നതിന് സോപ്പ് വെള്ളം ചെറിയ രീതിയിൽ വേരിനു ചുറ്റും ഒഴിച്ചു കൊടുത്താലും മതിയാകും. ചെടിയുടെ എല്ലാ ശിഖരങ്ങളും കത്രിക ഉപയോഗിച്ച് ഒന്നു മുറിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ നിന്നും പുതിയ കൊമ്പുകൾ ഉണ്ടായി വരും. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.