ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കി എടുക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ദിവസവും ക്ലീൻ ചെയ്തില്ലെങ്കിൽ ക്ലോസറ്റിൽ കറ പിടിക്കുകയും അതുമൂലം അതിൽ നിന്നും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ബ്രഷ് കൊണ്ട് ഉരക്കാതെയും കൈ ഉപയോഗിക്കാതെയും എത്ര കറപിടിച്ച ക്ലോസറ്റും ക്ലീൻ ആക്കി പുതു പുത്തനായി മാറ്റാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
വേഗത്തിൽ ചെയ്യാൻ പറ്റുന്ന ഐഡിയ കൂടിയാണിത്. ഒരു പാത്രത്തിൽ കുറച്ച് ടൂത്ത് പേസ്റ്റും ബേക്കിംഗ് സോഡയും എടുക്കുക. അത് ഒരു ബോൾ രൂപത്തിൽ ആക്കി എടുക്കണം അതിനനുസരിച്ച് പേസ്റ്റും സോഡാ പൊടിയും ചേർത്തു കൊടുക്കുക. ബേക്കിംഗ് സോഡാ കറ കളയാനും ദുർഗന്ധം ഇല്ലാതാക്കാനും ഏറ്റവും ഉത്തമമായ ഒരു ഘടകമാണ് അതുകൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഈ സാധനം ഉണ്ടാവും.
ടൂത്ത് പേസ്റ്റ് പല്ല് തേക്കാൻ മാത്രമല്ല പല വസ്തുക്കളും ക്ലീൻ ചെയ്യുവാനും ഉപയോഗിക്കാവുന്നതാണ്. വസ്തുക്കൾ നല്ല വൃത്തിയായി വെൺമയുള്ളതായി മാറ്റാൻ ടൂത്ത് പേസ്റ്റിന് സാധിക്കുന്നു. ഇവ രണ്ടും കൂടി ചേർത്ത് ചെറിയ ബോൾ രൂപത്തിൽ ആക്കി എടുക്കുക. രാത്രി അടുക്കളയിലെ പണികളൊക്കെ കഴിഞ്ഞതിനു ശേഷം കിച്ചൻ സിങ്കിൽ ഇതിൻറെ ഒരു ബോൾ ഇട്ടു കൊടുക്കുന്നത്.
പാറ്റകൾ വരാതിരിക്കുവാനും അതിൽ നിന്നും നല്ല മണം ഉണ്ടാകുന്നതിനും സഹായകമാകും. അതുപോലെതന്നെ രാത്രി കിടക്കുന്നതിനു മുൻപായി ക്ലോസറ്റിനകത്തും ഫ്ലാഷ് ടാങ്കിനകത്തു ഇത് ഇട്ടുകൊടുക്കുന്നത് അവ നന്നായി ക്ലീൻ ആവുന്നതിനും ദുർഗന്ധം അകറ്റുന്നതിനും ഉപകാരപ്രദമാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.