ഡൈനിങ് ടേബിളിലെ കറയും ദുർഗന്ധവും മാറ്റാൻ ഇതാ ഒരു കിച്ചൻ ടിപ്പ്👌

വീട്ടിലെ ജോലികൾ എളുപ്പത്തിൽ ചെയ്തു തീർക്കണമെങ്കിൽ ചില ടിപ്പുകൾ അറിഞ്ഞേ മതിയാകൂ. വീട്ടമ്മമാർക്ക് പറ്റുന്ന അബന്ധങ്ങൾ പരിഹരിക്കാനും വീട്ടിലെ ജോലികൾ വളരെ ഈസിയായി ചെയ്തുതീർക്കാൻ ആയി ചില ടിപ്പുകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു അവ എന്തെല്ലാമാണ് എന്ന് നോക്കാം. മിക്ക ആളുകൾക്കും വരുന്ന ഒരു തെറ്റാണ് കളർ ഇളകുന്ന തുണികൾ വാഷിംഗ് മെഷീനിൽ ഇടുകയും മറ്റു തുണികളിൽ കൂടി അത് വ്യാപിക്കുകയും ചെയ്യുന്നത്.

പിന്നീട് ആ തുണികൾ ഉപയോഗിക്കാൻ പറ്റാതെ ആവുന്നു. ഇത്തരം അബദ്ധം ഒരു പ്രാവശ്യം എങ്കിലും പറ്റാത്തവരായി ആരും ഉണ്ടാവില്ല. നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് ഹാർപിക്, അത് ഉപയോഗിച്ചാണ് കളർ ഇളകിയ തുണികൾ സാധാരണ പോലെ ആക്കാൻ പോകുന്നത്. കയ്യിൽ ഗ്ലൗസ് ഇട്ടതിനു ശേഷം തുണിയുടെ ഏത് ഭാഗങ്ങളിലാണ് കളർ പിടിച്ചിരിക്കുന്നത്.

ആ ഭാഗങ്ങളിൽ അല്പം ഹാർപ്പിക്ക് ഒഴിച്ച് ആ ഭാഗം നന്നായി ഉരച്ചു കഴുകിയെടുക്കുക. വെള്ളനിറത്തിലുള്ള തുണികൾ ആണെങ്കിൽ ഇതുപോലെ ചെയ്താൽ കളർ ഇളകിയത് മുഴുവനും പൂർണ്ണമായും മാറി തുണി തൂവെള്ളയായി മാറും. മറ്റൊരു പ്രധാന പ്രശ്നമാണ് കിച്ചൻ സ്ലാബുകളിലും ഡൈനിങ് ടേബിളുകളിലും ഉണ്ടാകുന്ന ദുർഗന്ധം. ഇത്തരത്തിലുള്ള ദുർഗന്ധം മാറാനും നല്ല ക്ലീൻ ആകാനുമായി നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കാം.

ഒരു ചെറുനാരങ്ങ ചെറുതായി മുറിച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കുക. ആ വെള്ളത്തിലേക്ക് കുറച്ചു കർപ്പൂരം ചേർത്തു കൊടുക്കണം. ഈ ഒരു വെള്ളം വെച്ച് നമ്മൾ ഡൈനിങ് ടേബിളും കിച്ചൻ സ്ലാബും എല്ലാം തുടക്കുകയാണെങ്കിൽ നല്ല രീതിയിൽ ക്ലീൻ ആവുകയും നല്ല മണം ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.