എത്ര മുരടിച്ച കറിവേപ്പിലയും കാട് പോലെ തഴച്ചു വളരാൻ ഇതു ഒഴിച്ചു കൊടുത്താൽ മതി…

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും മുരടിച്ചു നിൽക്കുന്ന ഒരു കറിവേപ്പില. എന്നാൽ അത് നന്നായി കാട് പോലെ തഴച്ചു വളരാനുള്ള ഒരു അടിപൊളി ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. മാസങ്ങളോളം ഇലകളുടെ ഫ്രഷ്നസ് പോലും നഷ്ടപ്പെടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും അത് എങ്ങനെയാണെന്നും ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം.

ഇപ്പോൾ മിക്ക വീടുകളിലും വെച്ച് പിടിപ്പിക്കുന്ന ഒരു പഴമാണ് റമ്പൂട്ടാൻ അഥവാ മുള്ളൻ പഴം. എല്ലാവരും അതിൻറെ ചെടികൾ വച്ച് പിടിപ്പിക്കുന്നുണ്ടെങ്കിലും മിക്ക വീടുകളിലും അതിൽ പഴം ഉണ്ടാകുന്നില്ല. അത് ഉണ്ടായിക്കഴിഞ്ഞാലും ചിലപ്പോൾ കൊഴിഞ്ഞു പോകാറുണ്ട്. അതിനുള്ള ഒരു ടിപ്പും കൂടി ഇതിൽ പറയുന്നുണ്ട്. അധികം ഇലകൾ ഒന്നുമില്ലാതെ മുരടിച്ച് നിൽക്കുന്ന വേപ്പ് ആണെങ്കിലും കാട് പോലെ വളർത്തിയെടുക്കുവാൻ സാധിക്കും.

പല ആളുകളും കറിവേപ്പിലയുടെ ചെടിയിലേക്ക് കഞ്ഞിവെള്ളം ഒഴിക്കാറുണ്ടാവും എന്നാൽ അത് വെറുതെ ഒഴിക്കുന്നതിനേക്കാളും അതിലേക്ക് കുറച്ചു പുളിയുള്ള മോര് ഒഴിച്ചതിനു ശേഷം അത് ചെടിയിലേക്ക് ഒഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. മോരിനു പകരം ചെറുനാരങ്ങയുടെ നീരൊഴിച്ചു കൊടുത്താലും മതിയാകും. കറിവേപ്പില തൊട്ടു താഴെയുള്ള വേരിനു ഒഴിച്ചു കൊടുക്കുന്നതിന് പകരം തൊട്ടടുത്തുള്ള മണ്ണിലേക്ക് ഒഴിച്ചുകൊടുക്കുക.

കറിവേപ്പില അതിൽ നിന്നും പറിക്കുമ്പോൾ ഒരു കത്രിക ഉപയോഗിച്ച് വേണം മുറിച്ചെടുക്കുവാൻ. അങ്ങനെ മുറിച്ചെടുക്കുമ്പോൾ അതിൽനിന്നും പുതിയ ശിഖരങ്ങൾ ഉണ്ടാകും. കറിവേപ്പില മാത്രമല്ല റോസ് ചെടി ആണെങ്കിലും അതിൽ പൂക്കൾ ഉണ്ടായി കഴിയുമ്പോൾ ആ ഭാഗം കത്രിക അല്ലെങ്കിൽ കത്തി ഉപയോഗിച്ച് മുറിച്ചു കളയുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.