ചർമം എല്ലായിപ്പോഴും വരണ്ടിരിക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കിൻ നന്നായി വരണ്ടു മൊരി പോലെ പ്രത്യക്ഷപ്പെടുത്തുന്നത് പലരിലും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. വരണ്ട ചർമം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുമ്പോൾ, കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം, ചില രോഗങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട്.
കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോൾ ചിലരിൽ വരണ്ട ചർമം രൂപപ്പെടാറുണ്ട് പ്രത്യേകിച്ചും സമ്മറിലും വിന്ററിലും ചർമം വരണ്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഏറെയാണ്. ഈ ബുദ്ധിമുട്ട് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമ്പോൾ നോർമൽ അകപ്പെടുകയും ചെയ്യുന്നു. എന്നാൽ കെമിക്കൽസ് അടങ്ങിയ ക്രീം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന വരണ്ട ചർമം മാറ്റിയെടുക്കുവാൻ പ്രയാസ പെട്ടെന്ന് വരാം.
കൂടുതൽ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ചില രോഗങ്ങൾ ഉള്ളവരിലും വരണ്ട ചർമം ഉണ്ടാകുന്നു. പ്രമേഹം, കിഡ്നി സംബന്ധമായ രോഗങ്ങൾ, ലിവർ സിറോസിസ്, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയവരിൽ എല്ലാം വരണ്ട ചർമം സർവ്വസാധാരണമാണ്. അതുകൊണ്ടുതന്നെ ചർമ്മം വരണ്ടിരിക്കുന്നവർ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ശരീരത്തിനകത്തെ ചില പ്രശ്നങ്ങളുടെ സൂചനയായും വരണ്ട ചർമം ഉണ്ടാകാം അതുപോലെ ചില അവയവങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുമൂലവും വരണ്ട ചർമ്മത്തിനുള്ള സാധ്യതകൾ ഏറെയാണ്. നല്ല സുഗന്ധമുള്ള സോപ്പ്, പെർഫ്യൂം, ലോഷൻ, ഡിറ്റർജൻസ് എന്നിവ ചർമ്മത്തെ കൂടുതൽ വരേണ്ടത് ആക്കി മാറ്റുന്നു. അത്തരത്തിലുള്ള ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. കുളി കഴിഞ്ഞതിനുശേഷം മോയിസ്ചറൈസർ പുരട്ടുന്നത് ചർമ്മം വരണ്ടു പോകാതിരിക്കാൻ സഹായകമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.