അമ്മയ്ക്കൊപ്പം ഇരുന്ന് നൃത്തം പഠിക്കുന്ന അനന്ത നാരായണി!! ശോഭനയുടെ മകളെ കണ്ട സന്തോഷത്തിൽ ആരാധകർ.

ഒട്ടനേകം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു നർത്തകി കൂടിയാണ് ശോഭന എന്ന് നിസംശയം പറയാൻ സാധിക്കും. അഭിനയവും നൃത്തവും ഒരുപോലെ സ്നേഹിക്കുന്ന നടി ശോഭന നൃത്തത്തിന് ആയും സിനിമയ്ക്കായും ജീവിതം മാറ്റിവെച്ചു എന്ന് പറയാം. അനേകം സിനിമകളിലൂടെയും മാസ്മരികമായ നൃത്തച്ചുവടുകളിലൂടെയും ധാരാളം ആരാധകരെയാണ് ശോഭന സ്വന്തമാക്കിയിരിക്കുന്നത്.

സിനിമാ മേഖലയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നെങ്കിലും നൃത്തത്തിനായി താരം എപ്പോഴും സമയം കണ്ടെത്തിയിരുന്നു. ചെറുപ്പം മുതൽ നടി ശോഭന അഭ്യസിച്ചു പോന്ന ഈ കലയെ അത്രമാത്രമാണ് താരം സ്നേഹിക്കുന്നത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ശോഭന തന്റെ ഡാൻസ് ക്ലാസ്സിൽ വെച്ച് വിദ്യാർത്ഥികൾക്ക് മുദ്രകൾ പഠിപ്പിച്ചു കൊടുക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

എന്നാൽ ഈ വീഡിയോയിൽ ഉള്ള ശോഭനയുടെ മകളെയാണ് ഏവരും ശ്രദ്ധിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒന്നും തന്നെ അനന്ത നാരായണിയുടെ ചിത്രങ്ങൾ പങ്കുവെച്ചില്ലെങ്കിലും ശോഭനയുടെ അടുത്തിരിക്കുന്നത് മകൾ ആണെന്ന് മനസ്സിലാക്കുകയായിരുന്നു ആരാധകർ. മുദ്രകൾ പഠിപ്പിച്ചു കൊടുക്കുന്നതിനിടയിൽ ഒളി കണ്ണിട്ട് മകളെ നോക്കുകയും മകൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ അടുത്തിരിക്കുന്നത് അനന്ത നാരായണിയാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിച്ചു.

മകളെക്കുറിച്ച് ഒരുപാട് വാചാലയാവാറുണ്ടെങ്കിലും ആരാധകർക്ക് മുൻപിൽ ഒരിക്കൽ പോലും മകളെ കൊണ്ടുവന്നിട്ടില്ല. എന്നാൽ ചെറുപ്പകാലത്തിലെ ചിത്രങ്ങളിൽ നിന്നും അധികം വ്യത്യാസം ഒന്നും വരാത്തതുകൊണ്ട് തന്നെ ഈ താര പുത്രിയുടെ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ നടിയായ ശോഭനയുടെ മകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയത്. നിരവധി പേരാണ് ശോഭനയുടെ ഈ വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *