അമൃത സുരേഷിനെയും ഗോപി സുന്ദറിനെയും മലയാളി പ്രേക്ഷകർക്ക് മുമ്പിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താര ജോഡികളാണ്. ഇരുവരും ഒന്നിച്ചുള്ള ഏതൊരു വാർത്തയും വിശേഷങ്ങളും ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിലെ ഏതൊരു സന്തോഷ വാർത്തയും ആരാധകർക്കായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നതാണ് അമൃതാ സുരേഷ് പങ്കുവെച്ച പുതിയ ചിത്രങ്ങൾ.
അമൃത തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചോറ്റാനിക്കര ദേവിയെ കാണാൻ പോയ അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങൾ സെക്കന്റുകൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഇവരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കൊപ്പം തന്നെ വളരെ കുറച്ചു ജനങ്ങൾ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളെ വിമർശിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും രംഗത്തെത്താറുണ്ട്.
എന്നാൽ അതൊന്നും കാര്യമാക്കാതെ അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള ജീവിതവുമായി മുന്നോട്ടു പോവുകയാണ്. നിരവധി സൈബർ ആക്രമണങ്ങൾ നേരിടുമ്പോഴും അതെല്ലാം അവഗണിച്ചുകൊണ്ട് വീണ്ടും കൂടുതൽ ശക്തിയോടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നതിൽ ഇവർ ഒരു മടിയും കാണിക്കാറില്ല. അമ്മെ നാരായണ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയുന്നത്. അമൃത സുരേഷ് തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും അതിന് താഴെ ചുരുക്കം ചിലരെങ്കിലും പരിഹാസപരമായ കമന്റുകൾ നൽകുന്നുണ്ട്.
ചിത്രങ്ങളിൽ ഗോപി സുന്ദറും അമൃത സുരേഷ് അതീവ സന്തോഷത്തിലും ഏവരും കൊതിക്കുന്ന പ്രണയ ജോടികൾ ആയാണ് എത്തുന്നത്. മുല്ലപ്പൂ ധരിച്ച് സിന്ദൂരം അണിഞ്ഞ് നെറ്റിയിൽ കുറിയും ചാർത്തിയാണ് അമൃത നിൽക്കുന്നത്. വളരെ ചുരുക്കം പേർ ഇവരെ വിമർശിക്കുന്നുണ്ടെങ്കിലും അതിനേക്കാളും കൂടുതലാണ് ഇവരെ സ്നേഹിക്കുന്ന പ്രേക്ഷകർ. അതുകൊണ്ടുതന്നെ നിരവധി പേരാണ് ഈ ജോഡികളുടെ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.