സകലകലാവല്ലഭന്റെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അമൃത റാം.!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടനാണ് കമൽ ഹാസൻ. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സകല കലാവല്ലഭനായ കമൽഹാസന്റെ ജന്മദിനം. ഈ നടന്റെ പിറന്നാൾ ആഘോഷം ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. തന്റെ അഭിനയത്തിലൂടെ ഒട്ടനവധി ആരാധകരെ ഈ സ്വന്തമാക്കിയ ഈ മഹാപ്രതിഭയുടെ ഏതൊരു വിശേഷങ്ങളും വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകരിലേക്ക് എത്താറുണ്ട്.

മാത്രമല്ല വളരെ ആകാംഷയോടെയും സന്തോഷത്തോടെയും ആണ് ഈ നടന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കമൽ ഹാസന്റെ പിറന്നാൾ. ഫാഷൻ കോസ്ട്യും ഡിസൈനറായ അമൃത റാം ആണ് താരത്തിന്റെ പിറന്നാൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കുറച്ച് അധികം കാലങ്ങളായി താരത്തിന്റെ വസ്ത്രങ്ങൾ എല്ലാം ഡിസൈൻ ചെയ്യുന്നത് അമൃത റാം ആണെന്ന് പറയാം.

വിശ്വരൂപം, ബിഗ് ബോസ് തമിഴ് ടെലിവിഷൻ സീരിയസ് തുടങ്ങിയവയിൽ ഈ നടന്റെ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്തത് അമൃത തന്നെയാണ്. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബോസ്സ് കമൽഹാസൻ സാറിന്റെ പിറന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ കൂടി അമൃത പങ്കുവെക്കുന്നത്.  അമൃതയും സുഹൃത്തുക്കളും ഉൾപ്പെടുന്ന വളരെ ചെറിയ ആഘോഷം ആയിരുന്നു.

ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറൽ ആക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് കമൽ ഹാസന് പിറന്നാൾ ആശംസകൾ ആയി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഈ നടന്റെ ചിത്രങ്ങളെല്ലാം പുറത്തു വന്നപ്പോൾ ഒട്ടനേകം കമന്റുകളും ലൈക്കുകളും ആരാധകർ നൽകി. കൂടാതെ ഈ അതുല്യ പ്രതിഭയ്ക്ക് പിറന്നാൾ ആശംസകളും ഏറെ സന്തോഷത്തോടെ  ആരാധകർ നേരുന്നു.

 

View this post on Instagram

 

A post shared by Amritharam (@amritha.ram)

Leave a Reply

Your email address will not be published. Required fields are marked *