മൗനരാഗത്തിലെ സോണിക്ക് അപ്രതീക്ഷിത സർപ്രൈസ് നൽകി അമ്മ!! സർപ്രൈസ് കണ്ട് ഞെട്ടലോടെ താരം.

മിനി സ്‌ക്രീനിലൂടെ വന്ന് ആരാധകർക്ക് സുപരിചിതരായ് മാറിയവരാണ് മൗനരാഗം താരങ്ങൾ. ടെലിവിഷൻ പരമ്പരകളിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് മൗനരാഗം എന്ന സീരിയൽ. ഇത് ഇറങ്ങിയപ്പോൾ തൊട്ട് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് മൗനരാഗം എന്ന പരമ്പരയെ സ്വീകരിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഈ പരമ്പരയിലെ ആരാധകരുടെ മനം കവർന്ന സോണിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

ശ്രീശ്വേതാ മഹാലക്ഷ്മിയാണ് ഈ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കുന്നത്. ഐശ്വര്യ റാംസായ്, നലീഫ് തുടങ്ങിയവർ ആണ് ഈ പരമ്പരയിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ എത്തുന്നത്. ഐശ്വര്യ കല്യാണിയായും നലീഫ് കിരൺ ആയും പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു. ഈ പരമ്പരയിൽ കിരണിന്റെ സഹോദരിയാണ് ശ്രീ ശ്വേത മഹാലക്ഷ്മി എത്തുന്നത്. കിരണിനും കല്യാണിക്കും പിന്നാലെ ആരാധകർ ഏറ്റെടുത്ത ഈ സുന്ദരിക്ക് നിരവധി ആരാധകരാണ് ഉള്ളത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സോണിയുടെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ശ്രീ ശ്വേതയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്നത്. അപ്രതീക്ഷിതമായി താരത്തിന്റെ അമ്മ നൽകിയ ബർത്ത് ഡേ സർപ്രൈസ് ആണ് താരത്തെ ഞെട്ടിച്ചിരിക്കുന്നത്. കൂട്ടുകാരികൾക്കും കുടുംബത്തോടൊപ്പം  താരം കേക്ക് മുറിച്ചും മധുരം കഴിച്ചു പിറന്നാൾ ഗംഭീരം ആക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുന്തിരി കളർ ചുരിദാറിൽ വളരെ മനോഹരി ആയാണ് സോണി എത്തുന്നത്. മൗനരാഗം എന്ന സീരിയലിലൂടെ ആണ് സോണി ആദ്യമായി മലയാളി പ്രേക്ഷകർക്കു മുമ്പിൽ വന്നത്. താരം തന്റെ അഭിനയ മികവിലൂടെ ചുരുങ്ങിയ കാലയളവിനുളിൽ ആരാധകരുടെ ഹൃദയം നിഷ്പ്രയാസം കീഴടക്കുകയായിരുന്നു. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും ഒപ്പം കമ്മന്റുകളും നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *