80 കളുടെ നിറവിൽ പ്രിയ താരം അമിതാഭ് ബച്ചൻ!! ആശംസകളുമായി മലയാളി താരങ്ങളും.

തന്റെ അഭിനയത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച നടനാണ് അമിതാഭ് ബച്ചൻ. നിരവധി സിനിമകളിലൂടെ വിസ്മയ പ്രകടനം കാഴ്ചവെക്കുകയായിരുന്നു താരം എന്ന് നിസംശയം പറയാം. 80 ന്റെ നിറവിൽ നിൽക്കുന്ന അമിതാഭ് ബച്ചൻ സാറിന് ആശംസകളുമായി എത്തുകയാണ് സിനിമ ലോകം. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു താരത്തിന്റ പിറന്നാൾ ഗംഭീരമായ് ആഘോഷിച്ചത്. നിരവധി താരങ്ങളും ഒട്ടനവധി ആരാധകരും ആണ് അമിതാഭ് ബച്ചൻ സാറിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

ഈ കൂട്ടത്തിൽ മോളിവുഡിൽ നിന്നും നിവിൻ പോളി, മോഹൻലാൽ, മനോജ് കെ ജയൻ തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു. അഭ്രപാളികളിൽ എക്കാലത്തും വിസ്മയം തീർത്തു കൊണ്ടിരിക്കുന്ന ഭാരതം കണ്ട ഏറ്റവും വലിയ അഭിനയ താര ഇതിഹാസം, അമിത ബച്ചൻ സാറിന് ഇന്ന് 80 തികയുന്നു എന്നു പറഞ്ഞു പറഞ്ഞാണ് നടൻ മനോജ് കെ ജയൻ ആശംസകൾ നൽകുന്നത്. നടൻ നിവിൻ പോളിയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂയോടെ ആണ് ഈ പ്രതിഭയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.

എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായ രീതിയിൽ ഒരു വീഡിയോയിലൂടെ ആണ് താര രാജാവായ ലാലേട്ടൻ ആശംസകൾ അറിയിക്കുന്നത്. ‘ഇന്ത്യൻ സിനിമയ്ക്ക് ലാലേട്ടൻ അടക്കമുള്ള വൻ താരങ്ങൾക്ക് അദ്ദേഹം ഒരു ആൽമരമാണ്. പ്രചോദനത്തിന്റെ തണൽമരം, കാലത്തിന് കീഴ്പ്പെടുത്താൻ കഴിയാത്ത പ്രതിഭാസം.. സംസ്‍കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരു ആയ അമിതാഭ് ബച്ചൻ സാറിനോടൊപ്പം ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് വളരെ വലിയ കാര്യമാണെന്ന് വീഡിയോയിലൂടെ ലാലേട്ടൻ പറയുന്നു.

80 ആം പിറന്നാൾ ആഘോഷിക്കുന്ന  അമിതാഭ് ബച്ചൻ സാറിനെ പിറന്നാൾ ആശംസകളും ലാലേട്ടൻ നൽകുന്നുണ്ട്. വോയിസ് നറേറ്റർ ആയിട്ടാണ് ഇന്ത്യൻ സിനിമയുടെ മഹാപ്രതിഭയായ അമിതാഭ് ബച്ചൻ സാർ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സാത് ഹിന്ദുസ്ഥാനി എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച തന്റെ അഭിനയ ജീവിതം വളരെ പെട്ടെന്ന് തന്നെ മാറുകയായിരുന്നു എന്നു പറയാം. 60കളിൽ തുടങ്ങിയ താരത്തിന്റെ അഭിനയ ജീവിതത്തിന് ഒരു കോട്ടവും പറ്റാതെ ഇന്നും സിനിമ മേഖല എല്ലാം തന്നെ വളരെ സജീവമായി തുടരുകയാണ് താരം.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

Leave a Reply

Your email address will not be published. Required fields are marked *