അമ്പോ സംഭവം കിടുക്കി!! വെറൈറ്റി ചിത്രത്തിലൂടെ പിറന്നാൾ ആശംസകൾ നൽകി ചാക്കോച്ചൻ.

മലയാളികൾക്ക് ഏറെ സുപരിചിതരായ നടന്മാരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ കാണാൻ ആരാധകർ ഒത്തിരി ഇഷ്ടപ്പെടുന്നു. വളരെ ചുരുക്കം സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇരുവരുടെയും കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ പ്രിയമാണ്. മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമയിലാണ് ചാക്കോച്ചനും പിഷാരടിയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഏറ്റവും പുതിയ ചലച്ചിത്രം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇരുവരുടെയും പുതിയ ചിത്രങ്ങളാണ്. രമേഷ് പിഷാരടിയുടെ പിറന്നാളിന് ചാക്കോച്ചൻ തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചനും പിഷാരടിയും ചേർന്ന് ഹോട്ടലിലെ ബാത്ത് ടബ്ബിൽ ഒന്നിച്ചിരിക്കുന്ന രസകരമായ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ വൈറൽ ആക്കുകയായിരുന്നു.

വളരെ നിഷ്കളങ്കതയോടെ ഇരിക്കുന്ന ഇരുവരുടെ ഈ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്. ചാക്കോച്ചനോട് മറുപണി പ്രതീക്ഷിച്ചോ എന്നും, ബർത്ത് ഡേ ദിവസം എങ്കിലും കുളിപ്പിക്കാൻ കാണിച്ച കൂട്ടുകാരന്റെ ആ മനസ്സുണ്ടല്ലോ അത് കാണാതെ പോകരുതെന്നും ആരാധകർ പറയുന്നു. ഹ്യൂമറുകളിലൂടെ ആരാധകരെ നിഷ്പ്രയാസം കയ്യിലെടുക്കാൻ രമേശ് പിഷാരടിക്ക് കഴിയാറുണ്ട്. തന്റെ വാക്ചാതുര്യത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഇരുവരുടെയും ഈ ഫണ്ണി ചിത്രങ്ങൾ പുറത്തുവന്നതോടെ ഒട്ടനേകം പേരാണ് ലൈക്കുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ കോമഡികളുടെ താര രാജാവിന് പിറന്നാൾ ആശംസകൾ ആരാധകർ നൽകുന്നുണ്ട്. ചാക്കോച്ചൻ കൊടുത്ത ഈ പിറന്നാൾ ആശംസകൾക്ക് രമേഷ് പിഷാരടിയുടെ മറുപടി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കൂടാതെ ചാക്കോച്ചന്റേയും പിഷാരടിയും ഒന്നിച്ചുള്ള സിനിമകൾ ഇനിയും കാണാൻ ആഗ്രഹിക്കുകയും ചെയുന്നുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *