അമ്പോ…ഗജവീരന്റെ ഒപ്പം മാസ്സ് നടത്തവുമായ് ചക്കി!! കിടുക്കി എന്ന് പറഞ്ഞ് ആരാധകരും.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താര പുത്രിയാണ് മാളവിക ജയറാം. ഏവരും ഒത്തിരി സ്നേഹത്തോടെ ചക്കി എന്ന് വിളിക്കുന്ന ഈ താരപത്രിയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. സിനിമ മേഖലയിൽ ഇതുവരെയും ചുവടുവെപ്പ് നടത്തിയിട്ടില്ലെങ്കിലും ഏതാനും പരസ്യ ചിത്രങ്ങളിലൂടെ ആരാധകർ ഇരുകൈയും നീട്ടിയാണ് ചക്കിയെ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അനേകം ആരാധകരാണ് ഈ താര പുത്രിയുടെ വിശേഷങ്ങൾ അറിയാൻ നിൽക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞുനിൽക്കുന്നത് ചക്കി പങ്കുവെച്ച് പുതിയ വീഡിയോ ആണ്. ഗജവീരന്റെ ഒപ്പം വളരെ കൂളായി നടന്നു വരുന്ന ചക്കിയാണ് വീഡിയോയിൽ. മാളവിക തന്നെയാണ് ഈ നിമിഷങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനായ ജയറാമിന്റെ ആനക്കമ്പവും ഏവർക്കും അറിയാവുന്നതാണ്. ആനച്ചന്തം, പട്ടാഭിഷേകം തുടങ്ങി നിരവധി സിനിമകളിൽ നടൻ ജയറാമിന്റെ ഒപ്പം തന്നെ ആനയും ശ്രദ്ധിക്കപ്പെട്ടവയാണ്.

ഇപ്പോഴിത മകൾ ചക്കിയും ആനയുമായുള്ള നിമിഷങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകർക്കിടയിൽ അതും വൈറലായി മാറി. നിരവധി പേരാണ് ചക്കിയുടെ ഈ രസകരമായ വീഡിയോക്ക് കമന്റുകൾ നൽകുന്നത്. മാളവികയുടെ ഈ വീഡിയോയ്ക്ക് താഴെ ഏറ്റവും ആദ്യം കമന്റ്മായി എത്തുന്നത് സഹോദരനായ കാളിദാസ് തന്നെയാണ്. ഡ്യൂഡ് ചിൽ എന്നായിരുന്നു കാളിദാസ് ചക്കിയുടെ വീഡിയോയ്ക്ക് നൽകിയ കമന്റ്. അതിന് പിന്നാലെയായി നിരവധി ആരാധകരും ചോദ്യങ്ങളുമായി രംഗത്തെത്തുന്നു.

ഇത് സ്വന്തം ആനയാണോ എന്നും, അച്ഛന്റെ മകൾ തന്നെ എന്നും, കൂടാതെ കൂളായി നടന്നുവരുന്ന ചക്കിയേ കണ്ട് ആഹ് അത് തകർത്തു ചക്കി എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ജയറാമിന്റെ സിനിമയിലെ പാട്ട് തന്നെയാണ് ഈ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് ആയ് കൊടുത്തിരിക്കുന്നത്. ഈ പാട്ടും ഒപ്പം ആനയെ പിടിച്ചുകൊണ്ടുള്ള മാളവികയുടെ വളരെ കൂളായുള്ള നടത്തവും ആരാധകരെ കൂടുതൽ ആകർഷിക്കുന്നു.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Leave a Reply

Your email address will not be published. Required fields are marked *