അമ്പബോ… സഹപ്രവർത്തകരെ ഞെട്ടിച്ച് കൊണ്ട് ഭീമൻ ലഡുവുമായി നടി ലെന!!

മലയാളികൾക്ക് സുപരിചിതനായ അഭിനേതാക്കളാണ് ലെനയും സൗബിനും. ഒട്ടനവധി സിനിമകിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരങ്ങളാണ് ഇരുവരും. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിത തന്നെയാണ് ലെന തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്ന ലെന ഇന്നും അഭിനയമേഖലയിൽ സജീവമാണ്. ചെറിയ വേഷങ്ങളിൽ നിന്ന് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നടൻ ആണ് സൗബിൻ. തന്റെ കഠിന പ്രയത്നങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയും മോളിവുഡിലെ തിരക്കുള്ള നായകന്മാരിൽ ഒരാൾ ആകുകയും ചെയ്തു.

സഹനടനായും നായകനായും മലയാളികൾക്കു മുമ്പിൽ എത്തിയ ഈ താരത്തിനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഓരോ സിനിമയിൽ അഭിനയിക്കും തോറും തന്റെ കഴിവുകൾ കൂടുതൽ ആയ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് താരം. കോമേഡിയൻ ആയും നായകനായും തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ ആരാധകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണ സമയത്തെ രസകരമായ നിമിഷങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ആബേൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുള്ള രസകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ഇടുക്കിയിൽ വെച്ചാണ് ഇതിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. നടി ലെന ചിത്രീകരണത്തിന്റെ ഒഴിവ് സമയത്ത് ഒരു വലിയ ലഡു ബാഗിൽ നിന്നെടുക്കുകയും എല്ലാവരും വളരെ അധികം കൗതുകത്തോടെ അതിനെ നോക്കുകയും ചെയുന്ന്. അഞ്ചു കിലോ ഭാരം വരുന്ന ലഡു ആണ് എല്ലാവർക്കുമായി കൊണ്ടുവരുന്നത്. അണിയറ പ്രവർത്തകരും സൗബിനും എല്ലാവരും ആദ്യമായ് കാണുന്നത് കൊണ്ട് തന്നെ വളരെ ഉത്സാഹത്തിലും ഒപ്പം ആകാംഷയിലും ആയിരുന്നു.

ലെന തന്നെയാണ് ഈ രസകരമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കൂടി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു. അനീഷ് ജോസ് മുത്തേടൻ സംവിധാനം ചെയ്യുന്ന ആബേൽ എന്ന സിനിമയിൽ സൗബിൻ ഷാഹിർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. അതിഥി രവി ലെന തുടങ്ങിയവരും ഈ സിനിമയിൽ വേഷമിടുന്നുണ്ട്. ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്ക് ആയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Lenaa ലെന (@lenaasmagazine)

Leave a Reply

Your email address will not be published. Required fields are marked *