അമ്പമ്പോ.. അടിപൊളി പിറന്നാൾ ആഘോഷവുമായി റോബിൻ രാധാകൃഷ്ണൻ!! കണ്ണെടുക്കാതെ മലയാളികൾ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഈ താരത്തിന്റെ അതി ഗംഭീര പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. പിറന്നാൾ ചിത്രങ്ങളും വീഡിയോകളും എല്ലാം പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന വളരെ വലിയ ആഘോഷ പരിപാടി ആയിട്ടാണ് ആരതി ഇതെല്ലാം ഒരുക്കുന്നത്.

ആരതി തന്റെ പ്രിയതമന് വേണ്ടി വലിയൊരു സർപ്രൈസ് പാർട്ടിയാണ് തയ്യാറാക്കുന്നത്. ഇരുവരും വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ മനോഹരമായാണ് ആഘോഷ പരിപാടികൾക്ക് എത്തുന്നത്. ആരതിയും റോബിനും ഒന്നിച്ച് കേക്ക് മുറിക്കുന്നതും, ഒപ്പം തന്നെ ഇരുവരും ഡാൻസ് കളിക്കുന്നതും ഇവരുടെ മനോഹരമായ എല്ലാ വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ കമന്റുകളുമായി രംഗത്ത് എത്തുന്നത്. എത്ര തവണ കണ്ടു എന്ന് അറിയില്ല അത്ര ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരെയും. ജീവിതാവസാനം വരെയും നിലനിൽക്കട്ടെ ഈ സ്നേഹം എന്നും, ഇനി പറയാം ഡോക്ടർ ലക്കി ആണെന്നും, നിങ്ങൾ ഒരു രക്ഷയുമില്ലാത്ത ടീം ആണല്ലോ എന്നാൽ കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് ടെലിവിഷൻ ഷോ മത്സരാർത്ഥിക്ക് ഇത്രയ്ക്കധികം ജന പിന്തുണയും സ്നേഹവും ആരാധകർ നൽകുന്നത്.

ഇവരുടെ ഏതൊരു വാർത്തയും വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഒരു സമയത്ത് ഒരിക്കൽ ഒറ്റയ്ക്കാണ് പിറന്നാൾ ആഘോഷിച്ചിരുന്നത് എന്നും എപ്പോഴെങ്കിലും തനിക്ക് ചുറ്റും കുറച്ചു പേരോട് കൂടി പിറന്നാൾ ആഘോഷിക്കാൻ പറ്റും എന്നും വിചാരിച്ചിരുന്നു ആ ആഗ്രഹമാണ് ആരതി നടത്തിക്കൊടുക്കുന്നത്. റോബിന്റെ ലൈഫിൽ ആദ്യമായിട്ടായിരിക്കും ഇത്രയ്ക്കും വലിയ പിറന്നാൾ ആഘോഷം നടക്കുന്നത് അതിന്റെ സന്തോഷത്തിലാണ് റോബിൻ. നിരവധി പേരാണ് റോബിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *