വളരെ പവിത്രമായി കാണുന്ന ഒരു ഔഷധസസ്യമാണ് തുളസി. തുളസി ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വം ആയിരിക്കും. തുളസിയുടെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. തുളസിയുടെ ആൻറി ഓക്സിഡൻറ് ആൻറി ഇൻഫ്ലേമേറ്ററി ഗുണങ്ങൾ പനി ചുമ ജലദോഷം എന്നിവയ്ക്കുള്ള പരിഹാരമാണ്. ഇന്നത്തെ തലമുറ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മാനസിക സമ്മർദ്ദം.
ഇവ നിയന്ത്രിച്ചില്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ശരീരത്തിലെ സ്ട്രസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ തുളസി വലിയ പങ്കു വഹിക്കുന്നു. ദിവസവും തുളസി ഇലകൾ ചവയ്ക്കുന്നത് രക്തചക്രമണം നിയന്ത്രിക്കാനും സമ്മർദ്ദത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പരാജയപ്പെടുത്താനും സഹായിക്കുന്നു.
ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഈ സസ്യത്തിനുണ്ട്. തുളസിയുടെ ശുദ്ധീകരണ ഗുണം ചർമ്മത്തെ ശുദ്ധീകരിക്കാനും മുഖക്കുരു, കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കുന്നു. കൂടാതെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. പല്ലുകളുടെ ശുചിത്വത്തിനും ആരോഗ്യത്തിനും വളരെ വലിയ പങ്കുവഹിക്കുന്നു തുളസി ഇലകൾ.
ഉണങ്ങിയ തുളസി ഇലകൾ പൊടിച്ച് പല്ല് തേക്കാൻ ഉപയോഗിക്കാവുന്നതാണ്. വായ് നാറ്റത്തിൽ നിന്ന് മുക്തി നേടാൻ ഇത് വളരെയധികം സഹായിക്കും. വൈറസ്, ബാക്ടീരിയൽ അണുബാധകൾക്കെതിരെ പൊരുതുന്ന ആൻറിബയോട്ടിക് ഗുണങ്ങൾ തുളസിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ ജലദോഷം, പനി എന്നിവ മാറുന്നതിന് സഹായിക്കും. തുളസിക്ക് വേദനസംഹാരി ഗുണങ്ങളും ഉണ്ട് അതുവഴി തലവേദനയ്ക്കുള്ള ഏറ്റവും മികച്ച ഔഷധവും ആണ്, തുളസിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.