ഡ്രൈ ഫ്രൂട്ട്സിന്റെ ആരോഗ്യഗുണങ്ങൾ അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ അത്രയധികം പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഉണക്കമുന്തിരി. കാണാൻ കുഞ്ഞൻ ആണെങ്കിലും ഗുണങ്ങൾ വലുതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി വെറുതെ കഴിക്കുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല.എന്നാൽ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകും.
പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു പരിഹാരമാർഗം കൂടിയാണ് ഇത്. ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനും വയറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയാൽ സമ്പന്നമാണ് ഉണക്കമുന്തിരി അതു കൊണ്ടുതന്നെ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ സഹായകമാകുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശവും കാൽസ്യത്തിന്റെ അംശവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ആൻറി ഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യം, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയവ ശരീരത്തിന്റെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നല്ലതാണ്. കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ച തടയുന്നതിന് ഉണക്കമുന്തിരി സഹായകമാകും. ഇത് ദിവസവും കഴിക്കുന്നത് നിരവധി കാൻസറുകളെ തടയാൻ സഹായിക്കും.
ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ഉറക്കമില്ലായ്മ പരിഹരിക്കാനും ഉണക്കമുന്തിരി ദിവസവും ശീലമാക്കുക.കാൽസ്യം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. പല്ലിന് ബലം ലഭിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കുന്നതിന് ഉണക്കമുന്തിരി ശീലമാക്കുക. കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.