ഒരുപാട് സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഇതിനെല്ലാം പരിഹാരം ലഭിക്കുന്ന ചില നാടൻ വഴികളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ നിരവധി സൗന്ദര്യം ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. പണ്ടുകാലത്ത് പൊതുവേ അവഗണിക്കപ്പെട്ടിരുന്ന ഇതിൻറെ ഗുണങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു അതുകൊണ്ടുതന്നെ.
ഒട്ടുമിക്ക സൗന്ദര്യ വർദ്ധന ഉൽപ്പന്നങ്ങളിലും പ്രധാന ഘടകമാണ് കറ്റാർവാഴ. സൗന്ദര്യസംരക്ഷണത്തിന് നേരമില്ല എന്ന് പറയുന്നവർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഒരു നാടൻ സസ്യമാണിത്. ദിവസവും കറ്റാർവാഴയുടെ ജെല്ല് മുഖത്തു പുരട്ടിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിസാരമല്ല. സൂര്യഗാദം ഏൽക്കുന്നത് തടയാനും മുഖത്തെ കരുവാളിപ്പ് മാറ്റാനും ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണിത്.
ഇതിൽ ധാരാളമായി ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൂടാതെ കറ്റാർവാഴയിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആന്റിബക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്ന് തന്നെയാണ് ഇത്. ദിവസവും കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും. കണ്ണിനടിയിലെ കറുപ്പ് നിറം മാറുന്നതിന് കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ സഹായകമാകുന്നു.
പുതിയ ചർമ്മ കോശങ്ങളുടെ ഉൽപാദനത്തെ സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ വീക്കം ശമിപ്പിക്കുകയും ചുവപ്പ് നിറം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മുഖക്കുരു ഉണ്ടാവുമ്പോൾ കറ്റാർവാഴ ജെല്ല് പുരട്ടുന്നത് ഗുണകരമാണ്. ധാരാളമായി വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നു ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമ്മ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും തിളക്കം ലഭിക്കാനും നല്ലൊരു മാർഗം കൂടിയാണിത്. കറ്റാർവാഴയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.