The Star Family Celebrated Ali’s Birthday : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന താര കുടുംബങ്ങളിൽ ഒന്നാണ് പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും. ഇരുവരുടെയും ഒരേയൊരു മകളാണ് അലമ്കൃത. അല്ലി എന്നാണ് എല്ലാവരും സ്നേഹത്തോടെ അലംകൃതയെ വിളിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താര പുത്രിയായ അലംകൃതയുടെ പിറന്നാൾ ആഘോഷിച്ചത്. അലംകൃതക്ക് എട്ട് വയസ് ആയതിന്റെ സന്തോഷത്തിലാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ആയതുകൊണ്ട് തന്നെ അല്ലി മോളുടെ കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അല്ലി മോൾ എല്ലാവർക്കും സുപരിചിതയാണ്. സുപ്രിയയും പ്രിത്വിയും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് അല്ലിയുടെ പിറന്നാൾ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആരാധകരായി ഉള്ളത്. ഇത്തവണയും അല്ലി മോളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ തന്നെയാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലി മോളുടെ ചിത്രങ്ങൾ സെക്കന്റുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.
നസ്രിയ ഫഹദ്, കല്യാണി, ടോവിനോ തോമസ്, മിഥുൻ തുടങ്ങി നിരവധി താരങ്ങളാണ് അല്ലിക്ക് ആശംസകൾ അറിയിച്ചത്. ഏറെ ജനശ്രദ്ധ ആകർഷിച്ച താര കുടുംബം ആയതുകൊണ്ട് തന്നെ ചെറിയ വാർത്തകൾ പോലും പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട്. അല്ലിക്ക് അവളുടേതായ സ്വകാര്യതക്ക് എപ്പോഴും പ്രാധാന്യം നൽകുന്നതിനാൽ വളരെ അപൂർവമായിട്ടാണ് താര പുത്രിയുടെ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുള്ളു.
കുറച് ദിവസങ്ങൾക്ക് മുൻപാണ് അല്ലിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് ആരാധകർ ഏറ്റെടുത്തത്. എപ്പോഴത്തെയും പോലെ നിമിഷങ്ങൾക്കുള്ളിൽ തന്നെ അല്ലി മോളുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. അനേകം പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകിയത്. ഒപ്പം പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു.
View this post on Instagram