ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അലർജി. നമ്മുടെ ശരീരം പുറത്ത് നിന്നുള്ള വസ്തുക്കളോട് പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഈ വസ്തുക്കൾ ആൻറിജനായി പ്രവർത്തിച്ച് ശരീരത്തിലെ ആൻറി ബോഡിയുമായി പ്രവർത്തിക്കുന്നു. അലർജിക്ക് കാരണമായ ഒരുപാട് ഘടകങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവർക്കും ഒരു വസ്തുവിനോട് അലർജി ഉണ്ടാവണമെന്നില്ല.
പൊടി ചെറു പ്രാണികൾ പൂപ്പൽ ചില ചെടികൾ എന്നിവയൊക്കെയാണ് പ്രധാനമായി അലർജിക്ക് കാരണമാകുന്നത്. ചൊറിച്ചിൽ, നിർത്താതെയുള്ള തുമ്മൽ, ചുമ എന്നിവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. തൊലിയുടെ പുറമേയുള്ള അലർജികളെ ത്വക്ക് അലർജികൾ എന്നു പറയുന്നു. മുഖം കൈകാലുകൾ എന്നിവിടങ്ങളിലെ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു.
ചിലർക്ക് ചില ഭക്ഷണപദാർത്ഥങ്ങളോട് അലർജി ഉണ്ടാവാറുണ്ട്. ചെമ്മീൻ പാൽ മുട്ട ഗോതമ്പ് ഞണ്ട് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളോടാണ് പൊതുവേ അലർജി കണ്ടുവരുന്നത്. വയറിളക്കം വയർ വേദന ചർദ്ദി ചൊറിഞ്ഞു തടിക്കുക എന്നിവയൊക്കെയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചില മരുന്നുകളും ചിലരിൽ അലർജി ഉണ്ടാക്കാറുണ്ട്. വേദനസംഹാരികൾ, പെൻസിലിൻ തുടങ്ങിയവയാണ് .
സാധാരണയായി അലർജി ഉണ്ടാക്കുന്നത്. കടന്നൽ തേനീച്ച ചിലഉറുമ്പുകൾ എന്നിവയും അലർജിക്ക് കാരണമാവാറുണ്ട്. ഇതിനെ വിഷമലർജി എന്ന് പറയുന്നു. കഴിവതും പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കുക. അലർജി ഉണ്ടാക്കുന്ന പദാർത്ഥങ്ങളെ അലർജനുകൾ എന്നു പറയുന്നു. അലർജി ഉള്ള ആളുകൾ പരമാവധി അലർജനുകളെ നിന്നും അകന്ന് നിൽക്കുക. സ്വയം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ അലർജിയിൽ നിന്നും രക്ഷനേടാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.