മുഖം സ്വർണ്ണം പോലെ വെട്ടി തിളങ്ങും കറ്റാർവാഴ മാത്രം മതി…

ഒട്ടനവധി ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. സൗന്ദര്യ സംരക്ഷണത്തിനായി പലവിധത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടും പ്രത്യേകിച്ച് ഫലം ഒന്നും ലഭിക്കാത്തവർക്ക് കറ്റാർവാഴ ഉപയോഗിച്ച് നോക്കാവുന്നതാണ്. പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും പ്രധാന ഘടകം കറ്റാർവാഴ തന്നെ. മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാത്ത ചർമം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പല ആയുർവേദ സൗന്ദര്യ സംരക്ഷക ഉൽപന്നങ്ങളിലെയും പ്രധാന ഘടകം ഇതുതന്നെ. ദിവസവും ഉറങ്ങുന്നതിന് തൊട്ടു മുൻപേ കറ്റാർവാഴ ജെൽ മുഖത്തു പുരട്ടി കിടക്കുന്നത് ഒട്ടേറെ ഗുണങ്ങൾക്ക് കാരണമാവും.

ചർമ്മത്തിന് നല്ല നിറവും തിളക്കവും മിനുസവും ലഭിക്കാൻ ഇത് സഹായം ആകും. അലോവേരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജലാംശങ്ങൾ ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമ്മക്കാർക്ക് ഇതൊരു മോയ്സ്ചറൈസർ ആയി ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയിൽ ധാരാളമായി വിറ്റാമിൻ എ, ബി, സി ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനും ഗുണം ചെയ്യും.

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു. ചർമ്മത്തിൽ ഏൽക്കുന്ന പൊള്ളലുകൾ, ചൊറിച്ചിൽ എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണിത്. ചർമ്മ സൗന്ദര്യത്തിന് പുറമേ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും. ദിവസവും ഒരു പ്രാവശ്യമെങ്കിലും കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുവാൻ ശ്രമിക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *