All Body Care Tip : നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് അതുപോലെ പ്രോട്ടീൻ ശരീരത്തിൽ എങ്ങനെയാണ് കുറയുന്നത് എന്നും അതുപോലെ നമ്മുടെ ജീവിതശൈലിയിലൂടെ ഈ പ്രശ്നങ്ങളെ എങ്ങനെ മാറ്റാം എന്നൊക്കെ പറയാം. ചില ആളുകൾക്ക് തുടർച്ചയായി ഇൻഫെക്ഷനുകൾ വന്നുകൊണ്ടേയിരിക്കുക മരുന്ന് കഴിക്കുമ്പോൾ കുറച്ച് നാളത്തേക്ക് കുറയുകയും പിന്നീട് വീണ്ടും അത് വരുകയും ചെയ്യും.
ചിലപ്പോൾ എഴുന്നേൽക്കുമ്പോൾ തന്നെ തീരെ വയ്യാതെ ക്ഷീണത്തോടെ എഴുന്നേൽക്കും. നമ്മുടെ ശരീരത്തിൽ കോശങ്ങൾ പുതിയതു ഉണ്ടാകാനും കോശങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ പുതിയത് ഉണ്ടാകാനും എല്ലാം പ്രോട്ടീനുകളുടെ വേണ്ട ഒരു കാര്യമാണ്. ശരീരത്തിലെ പ്രധാന ഹോർമോൺ ഉൽപാദിപ്പിക്കുന്നതിനും പ്രോട്ടീനുകൾ ആവശ്യമാണ്. ശരീരത്തിൽ നമ്മുടെ ചർമ്മ വളരെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് പ്രോട്ടീൻ വളരെ അത്യാവശ്യമാണ്.
ഇങ്ങനെയുള്ളവർക്ക് തുടർച്ചയായി ക്ഷീണം സന്ധിവേദനകൾ ഉണ്ടാകും തുടർച്ചയായിട്ടുള്ള തലവേദന അനുഭവപ്പെടും എന്തെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടായാൽ അത് ഉണങ്ങാൻ ഒരുപാട് സമയം ആവശ്യമായി വരും. പ്രധാനമായിട്ടും ശരീരം കാണിച്ചു തരുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് വിശപ്പ് ഉണ്ടാവുക മധുരം കഴിക്കാൻ തോന്നുക. അതുപോലെ മുടി കൊഴിഞ്ഞു പോവുക നമ്മുടെ ചർമ്മം ച്ചുളിഞ്ഞു വരിക.
ഇതെല്ലാം തന്നെ പ്രോട്ടീൻ ഇല്ലാത്തതിന്റെ പ്രശ്നങ്ങളാണ്. ഇങ്ങനെയുള്ള പയർ കടല പരിപ്പ് നട്ട്സ് തുടങ്ങിയവയെല്ലാം പ്രോട്ടീന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതായിരിക്കും. പാലും പാലിന്റെ ഉൽപ്പന്നങ്ങളും കൃത്യമായ അളവിൽ ആയിരിക്കണം കഴിക്കേണ്ടത്. പ്രോട്ടീൻ ഉണ്ടാകുന്നതിനുവേണ്ടി അമിതമായി ചോറ് കഴിക്കുന്ന ശീലം ഒഴിവാക്കി ഇതുപോലെയുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇതെല്ലാം തന്നെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന പലതരം ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കും.