മാതൃത്വം അനുഭവിക്കാൻ ഒരുങ്ങി ആലിയ!! ബേബി ഷവറിന്റെ ചിത്രങ്ങളുമായ് രൺവീർ!!

മലയാളികൾ അല്ലെങ്കിൽ പോലും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ബോളിവുഡ് താര ദമ്പതികൾ ആണ് ആലിയ ഭട്ടും രൺവീർ കപൂറും. ഈ ദമ്പതികളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുമ്പാണ് നടന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഏറെ പ്രചാരം ലഭിച്ച ഈ താര ദമ്പതികളുടെ വിവാഹത്തിന് തൊട്ട് പിന്നാലെയാണ് ആരാധകർക്ക് ഇരട്ടി മധുരവുമായി ആലിയയും രൺവീറും എത്തുന്നത്. ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് ആരാധകർക്കായ് പങ്കുവെച്ചിരുന്നത്.

ആലിയയും രൺവീറും പ്രേക്ഷകരുടെ പ്രിയ ജോഡികൾ ആയതുകൊണ്ട് തന്നെ ഇവരുടെ ഈ വാർത്ത വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രചരിച്ചത്. ഇപ്പോൾ ഇതാ ഈ താര ദമ്പതികൾ ബേബി ഷവർ നടത്തിയതിന്റെ ചിത്രങ്ങളുമായാണ് രംഗത്തെത്തുന്നത്. മുംബൈയിലുള്ള അവരുടെ വസതിയിൽ വച്ചായിരുന്നു ആലിയയുടെ ബേബി ഷവർ നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഇരു താരങ്ങളുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടുന്ന വലിയൊരു ആഘോഷ പരിപാടി ആയിട്ടാണ് ആലിയയുടെ ബേബി ഷവർ നടത്തിയത്.

കരിഷ്മ കപൂർ, കരൻ ചോഹർ, നീതു കപൂർ, ഷഹീൻ ഭട്ട് തുടങ്ങിയ വൻ താരനിരയാണ് ഈ ആഘോഷ പരിപാടിയിൽ കൂടിയത്. ബേബി ഷവർനിടയിൽ ആലിയയെ കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതുമായ ചിത്രങ്ങളും ആലിയാ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള സൽവാറിൽ വളരെ സിമ്പിൾ ആയി ഒപ്പം തന്നെ അതി സുന്ദരിയായാണ് ആലിയ എത്തുന്നത്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നപ്പോൾ നിരവധി താരങ്ങളാണ് ആശംസകൾ കമന്റുകളുമായി രംഗത്തെത്തുന്നത്.

രൺബീർ കപൂർ ആലിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പിന്നീട് ഈ വർഷം അവർ വിവാഹിതരാവുകയായിരുന്നു. ഏപ്രിലിൽ ആയിരുന്നു ഈ ദമ്പതികളുടെ വിവാഹം നടന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഈ സിനിമയ്ക്ക് വളരെ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

Leave a Reply

Your email address will not be published. Required fields are marked *