ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളുമായ് ഐശ്വര്യ ലക്ഷ്മി!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത പ്രിയങ്കരിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തുന്നത് എങ്കിലും മായാനദി എന്ന സിനിമയിൽ അവിസ്മരണീയ പ്രകടനം കാണിച്ചു വെച്ച് പ്രേക്ഷകശ്രദ്ധ കൂടുതൽ ആകർഷിക്കുകയായിരുന്നു.വളരെ ചുരുക്കം സമയം കൊണ്ടാണ് ഐശ്വര്യ ലക്ഷ്മിയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.

ഓരോ സിനിമകൾ കഴിയുംതോറും ഐശ്വര്യ തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളെയും തന്റെ അഭിനയത്തിലൂടെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയായി മാറിയത് എന്ന് പറയാം. തന്റെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും ഐശ്വര്യ മോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം.

സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് ഐശ്വര്യ ലക്ഷ്മി. താരം തന്റെ ജീവിതത്തിലെ ഏതൊരു വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തിക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ. അമ്മു എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന് ഇടയിലുള്ള രസകരമായ നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഓരോ ചിത്രങ്ങൾക്കും ഓരോ ക്യാപ്ഷനോട്‌ കൂടിയാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്.

അമ്മു എന്ന സിനിമയിലൂടെ ഐശ്വര്യ ലക്ഷ്മി അതിഗംഭീര പ്രകടനം ആണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് അമ്മു ആമസോൺ പ്രൈമിൽ കൂടി റിലീസ് ചെയുന്നത്. മണി രത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമക്ക് ശേഷം ആരാധകരെ വീണ്ടും അതിശയിപ്പിക്കുകയായിരുന്നു താരം. പൊന്നിയൻ സെൽവൻ സിനിമയിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അതിമനോഹരമായി അവതരിപ്പിക്കുന്നത്. ഈ സിനിമയിലൂടെ വളരെ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ഐശ്വര്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *