കിട്ടിയ അവസരം മുതലാക്കി കുമാരിക്ക് പ്രൊമോഷൻ കൊടുത്ത് ഐഷു!! ഐഷുവിന്റെ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത പ്രിയങ്കരിയാണ് നടി ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു എന്ന് നിസംശയം പറയാം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുമ്പിൽ ആദ്യമായ് എത്തിയത് എങ്കിലും മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെ ആണ് ഐശ്വര്യ ലക്ഷ്മിക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ആരാധകരുടെ പ്രിയങ്കരിയായ് മാറുവാൻ താരത്തിന് സാധിച്ചു.

തന്റെ അഭിനയ മികവിലൂടെ മലയാള സിനിമയുടെ നിറസാന്നിധ്യമാവുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷകളിലും തന്റെ കഴിവുകൾ തെളിയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കി. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രേക്ഷകശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ഐശ്വര്യയുടെ ഈ രസകരമായ വീഡിയോ.

നിവിൻ പോളി, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർക്കൊപ്പം ഉള്ള രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് എന്ന് പറയാം. സാറ്റർഡേ നൈറ്റ് എന്ന സിനിമ നവംബർ നാലാം തീയതി റിലീസ് ആകും എന്നും ഈ സിനിമ കാണാൻ എല്ലാവരോടും എത്താൻ പറയുമ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ കുമാരി എന്ന സിനിമ കൂടി കണ്ടോളൂ തീയറ്ററിന്റെ അപ്പുറത്തുണ്ട് എന്നിങ്ങനെ വീഡിയോക്ക് ഇടയിലൂടെ പറയുന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഐശ്വര്യയുടെ ഈ വാക്കുകൾ ഒട്ടും പ്രതീക്ഷിക്കാതെ കേട്ടപ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

എയർപോർട്ടിൽ വെച്ച് ഇവർ നാല് പേരും ഒന്നിച്ചുനിൽക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. വീഡിയോ കണ്ട് വളരെയധികം ക്യൂട്ട് ആയിട്ടുണ്ടെന്നും, ഇതിലും വലിയ പ്രമോഷൻ വേറെ ഇല്ല എന്നും, ചുളുവിൽ ഗോൾ അടിച്ചല്ലെ എന്നും കമന്റ്കളിലൂടെ ആരാധകർ പറയുന്നുണ്ട്. ഐശ്വര്യയുടെ ഈ വീഡിയോക്ക് ധാരാളം പേരാണ് ലൈക്കുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *