ഇഷാനിക്ക് കിടിലൻ സർപ്രൈസ് ഒരുക്കി അഹാന!! ആശംസകൾ അറിയിച്ച് ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താര കുടുംബമാണ് അഹാന കൃഷ്ണകുമാറിന്റെത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഈ താര കുടുംബത്തിന്റെ ഏതൊരു വാർത്തയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ വേഗം തന്നെ ഇടം പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ താര കുടുംബത്തിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ ഉത്സാഹത്തോടെ കാത്തിരിക്കാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നതാണ് ഈ താര കുടുംബത്തിലെ കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനിയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ഇഷാനിയുടെ ജന്മദിനം. ജന്മദിനത്തിനോടനുബന്ധിച്ച് അഹാന പങ്കുവെക്കുന്ന ഇഷാനിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അഹാനയ്ക്ക് ഒപ്പമുള്ള ചെറുപ്പത്തിലെ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും ഒന്നിച്ചു കോർത്തിണക്കിയാണ് ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെക്കുന്നത്.

ഇഷാനി കൃഷ്ണകുമാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നതിനൊപ്പം തന്നെ വൺ എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അഹാന ഇഷാനിയുടെ ചിത്രങ്ങൾ പങ്കുവച്ച് പിറന്നാൾ ആശംസകൾ നൽകിയതിന് പിന്നാലെ നിരവധി ജനങ്ങളാണ് ഈ ഷാനിക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

ജന്മദിനാശംസകൾ എന്റെ ബിതാനി. മിക്കവാറും എല്ലാ കാര്യങ്ങളിലും നിങ്ങൾ എന്നെ സഹായിക്കാൻ വരുന്നത് കാണുന്നതിൽ സന്തോഷമുണ്ട് ജന്മദിനാശംസകൾ സുന്ദരിയായ പെൺകുട്ടി. വൗ 22 , ഫാൻസി നമ്പർ. നിനക്ക് ഈ സമ്മാനം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന വാക്കുകളോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയുന്നത്. താരത്തിന്റെ ഈ കുറിപ്പും ഒപ്പം തന്നെ പഴയതും പുതിയതും ഒന്നിച്ച് കോർത്തിണക്കിയ ചിത്രങ്ങളും പുറത്ത് വന്നതോടെ ആരാധകർ ഒട്ടനേകം ലൈക്കുകളും കമ്മെന്റുകളുമാണ് നൽകുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *