വീട്ടിൽ ഫ്രൈ ചെയ്തതിനുശേഷം ബാക്കി വരുന്ന ഓയിൽ ഉപയോഗിച്ചുകൊണ്ട് ഒരു കിടിലം സൂത്രം ചെയ്യാം…

നമ്മുടെ എല്ലാവരുടെയും വീട്ടിൽ മീൻ വറുത്തതിനുശേഷം, ഇറച്ചി പൊരിച്ചതിനുശേഷം, പപ്പടം ചുട്ടതിനുശേഷം എല്ലാം എണ്ണ ബാക്കി വരാറുണ്ട്. അങ്ങനെ ബാക്കി വരുന്ന എണ്ണ എന്ത് ചെയ്യണമെന്ന് മിക്ക ആളുകൾക്കും അറിയില്ല. പല വീടുകളിലും അത് പിന്നീട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. യാതൊരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടുള്ളതല്ല അത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു.

ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമായിത്തീരുന്നത് ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങളാണ്. ബാക്കിവരുന്ന എണ്ണ എന്ത് ചെയ്യണമെന്ന് ഈ വീഡിയോയിൽ വിശദമായി പറയുന്നു. ഒരു ബൗളിൽ കുറച്ച് വെള്ളമൊഴിക്കുക അതിലേക്ക് നമ്മൾ ഉപയോഗിച്ച് വെച്ച ഓയിൽ അല്പം ചേർത്തു കൊടുക്കണം. ചെറിയ പ്ലാസ്റ്റിക്കിന്റെ പേപ്പർ എടുക്കുക അത് മടക്കി ചെറുതാക്കി എടുക്കണം.

അതിലേക്ക് ഒരു തിരി കൂടി ഇട്ടു കൊടുത്ത് കത്തിക്കാവുന്നതാണ്. അലങ്കാരത്തിനായും കറണ്ട് പോകുന്ന അവസരങ്ങളിൽ വെളിച്ചത്തിനായും എല്ലാം ഇ ത്തിരി കത്തിച്ചെടുക്കാം. ആ എണ്ണയിൽ നിന്നും യാതൊരു മണവും തന്നെ വരികയില്ല. വെള്ളത്തിൽ നമ്മൾ ഈ എണ്ണ ചേർത്ത് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മറ്റു ദോഷങ്ങൾ ഒന്നും ഉണ്ടാവില്ല. വെറുതെ കളയേണ്ട ഈ എണ്ണ ഇത്തരത്തിലുള്ള പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.

അലങ്കരിക്കുന്നതിനായി ഡൈനിങ് ടേബിളിലെ വീടിൻറെ മറ്റു ഭാഗങ്ങളിലോ ഇത്തരത്തിൽ എണ്ണ ഉപയോഗിച്ച് തിരി കത്തിക്കാവുന്നതാണ്. എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു ടിപ്പാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കുറച്ച് എണ്ണ ഉണ്ടെങ്കിൽ തന്നെ കൂടുതൽ സമയം തിരി കത്തിക്കുവാൻ ആയി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.